ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വിദേശ കേന്ദ്രങ്ങളില്‍ നടത്തില്ല. വിദേശത്തു താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഐ.ഐ.ടികളിലെ പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ അഡ്വാന്‍സ്ഡിന്റെ നടത്തിപ്പു ചുമതല ഇത്തവണ ഡല്‍ഹി ഐ.ഐ.ടിക്കാണ്. സെപ്റ്റംബര്‍ 27-ന് പരീക്ഷ നടത്തുമെന്നാണ് ഒടുവില്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടക്കുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ ആദ്യത്തെ 2,50,000 സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കായിരിക്കും അഡ്വാന്‍സ്ഡ് എഴുതാന്‍ അവസരം ലഭിക്കുക. 12-ാം ക്ലാസില്‍ മിനിമം 75 ശതമാനം മാര്‍ക്ക് നേടണമെന്ന നിബന്ധന ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പാസായവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://jeeadv.ac.in സന്ദര്‍ശിക്കുക.
Content Highlights: JEE Advanced 2020 Not To Be Held In Foreign Centres
Published: 03 Aug 2020, 03:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented