
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് എന്നീ മേഖലകളിൽ ഗവേഷണം നടത്താനും എംഎസ്‌സി പഠനത്തിനും സയൻസ്/എൻജിനിയറിങ് വിദ്യാർഥികൾക്ക് പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐയുസിഎഎ) അവസരം.
സാവിത്രി ഭായി ഫൂലെ പുണെ യൂണിവേഴ്സിറ്റി (എസ്‌പിപിയു)യിൽ പ്രവർത്തിക്കുന്ന യുജിസിയുടെ സ്വയംഭരണ സ്ഥാപനമാണിത്. ഐയുസിഎഎ നാഷണൽ അഡ്മിഷൻ ടെസ്റ്റ് (ഇനാറ്റ്) 2026 അടിസ്ഥാനമാക്കിയാണ് പിഎച്ച്ഡി പ്രവേശനവും എസ്‌പിപിയു - ഐയുസിഎഎ ജോയിൻറ് എംഎസ്‌സി (ഫിസിക്സ് വിത്ത് അസ്ട്രോഫിസിക്സ്) പ്രോഗ്രാം പ്രവേശനവും.
ഗവേഷണ മേഖലകൾ
കോസ്മിക് മാഗ്‌നറ്റിക് ഫീൽഡ്സ്, കോസ്മോളജി ആൻഡ് ലാർജ് സ്കെയിൽ സ്ട്രക്ചർ, കംപ്യൂട്ടേഷണൽ അസ്ട്രോഫിസിക്സ്, എക്സ്ട്രാ ഗാലക്റ്റിക് അസ്ട്രോണമി, ഗ്രാവിറ്റേഷണൽ ലെൻസിങ്, ഗ്രാവിറ്റേഷണൽ വേവ്സ്, ഹൈ എനർജി അസ്ട്രോഫിസിക്സ്, ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി, മെഗാ സയൻസ്, ക്വാണ്ടം മെട്രോളജി ആൻഡ് സെൻസിങ്, സോളാർ ആൻഡ് സ്റ്റെല്ലാർ ഫിസിക്സ്
യോഗ്യത
• കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഇലക്‌ട്രോണിക്സ്, അസ്ട്രോണമി എന്നിവയിലൊന്നിൽ എംഎസ്‌സി/ഇന്റഗ്രേറ്റഡ് എംഎസ്‌സി, അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ബിഇ/ബിടെക്/എംഇ/എംടെക് ബിരുദം നേടിയവർക്കും 2026 ജൂലായ്ക്കകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും പിഎച്ച്ഡി സ്കോളർഷിപ്പിനായുള്ള ഇനാറ്റ് 2026-ന് അപേക്ഷിക്കാം.
• ഫിസിക്സ് ബിഎസ്‌സി ബിരുദമോ (രണ്ടാം വർഷംവരെ മാത്തമാറ്റിക്സ് പഠിച്ച്), എൻജിനിയറിങ്ങിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ ബിഇ/ബിടെക് ബിരുദമോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ പൂർത്തിയാക്കുന്നവർക്ക് എംഎസ്‌സി പ്രോഗ്രാമിന് അപേക്ഷിക്കാം.
കൂടാതെ, ഫൈനൽ ബിഎസ്‌സി, ആദ്യവർഷ എംഎസ്‌സി, മൂന്നാം/നാലാം വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി, രണ്ടാം/മൂന്നാം വർഷ ബിഇ/ബിടെക് പ്രോഗ്രാമുകളിൽ പഠിക്കുന്ന, ഗവേഷണ അഭിരുചിയുള്ളവർക്കും പിഎച്ച്ഡി പ്രീ-സെലക്‌ഷനുവേണ്ടി അപേക്ഷിക്കാം. യോഗ്യത നേടിയാൽ എംഎസ്‌സി/ബിഇ/ബിടെക് പൂർത്തിയാക്കുന്നമുറയ്ക്ക് ഗവേഷണത്തിന് പ്രവേശനം നേടാം (പ്രീ- സെലക്ടഡ് വിഭാഗം).
പട്ടിക, ഒബിസി, ഇഡബ്ല്യുഎസ്, ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യതാപരീക്ഷയിൽ 50 ശതമാനം മാർക്കുമതി.
അപേക്ഷകർക്ക്, അസ്ട്രോണമിയിൽ മുൻപരിജ്ഞാനം വേണമെന്നില്ല. എന്നാൽ, ഫിസിക്സിൽ അഭിരുചി വേണം. എൻജിനിയറിങ് പശ്ചാത്തലമുള്ളവർ അപേക്ഷിക്കാൻ സ്ഥാപനം താത്‌പര്യപ്പെടുന്നു.
അപേക്ഷ
inat.iucaa.in/INAT2026 വഴി നവംബർ 24-ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അക്കാദമിക് മികവ് വിലയിരുത്താൻ കഴിവുള്ള രണ്ടു ‘റഫറി’കളെ നിർദേശിക്കണം. റഫറി റിപ്പോർട്ട് 26-ന് രാത്രി 11.59-നകം ലഭിക്കണം. ജോയിന്റ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) വഴിയും പിഎച്ച്ഡി പ്രവേശനം നൽകുന്നുണ്ട്. വിവരങ്ങൾക്ക്: inat.iucaa.in
Content Highlights: Pursue MSc & PhD in Astronomy & Astrophysics at IUCAA Pune
Published: 20 Nov 2025, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented