കൊല്ലം: അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല. എസ്.സി.ഇ.ആർ.ടി. അധികൃതർ സർക്കാരിനെ അറിയിച്ചതാണ് ഇക്കാര്യം. പുസ്തകങ്ങളുടെ ഉള്ളടക്കത്തിലോ തലക്കെട്ടുകളിലോ മാറ്റമുണ്ടാകില്ല.
2027-28 അധ്യയനവർഷത്തിൽ വേണ്ട പാഠപുസ്തകങ്ങളുടെ എണ്ണം അറിയിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകൾക്ക് 29 വരെയാണ് ഓൺലൈനായി ഇൻഡന്റ് നൽകാവുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 31-നകം ഇതു പരിശോധിച്ച് സ്ഥിരീകരിക്കണം. ഈ വർഷത്തെ നീക്കിയിരിപ്പ് കൃത്യമായി കണക്കാക്കി ബാക്കി ആവശ്യമുള്ള പുസ്തകങ്ങൾ മാത്രമേ ആവശ്യപ്പെടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights: The State Council of Educational Research and Training (SCERT) has confirmed that there will be no content or structural changes to the Class 1 to 10 textbooks in Kerala for the upcoming academic year, while schools have been instructed to submit their textbook indents online by August 29.
Published: 15 Aug 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented