വിദേശ പഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളിൽ 97 ശതമാനം പേരും പ്രാധാന്യം നൽകുന്നത് ഉടൻ ജോലികിട്ടുന്ന കോഴ്സുകൾക്കാണെന്ന് പഠനം. ലണ്ടൻ ആസ്ഥാനമായുള്ള സിറ്റി സെന്റ് ജോർജ്ജ്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ കമ്മീഷൻ ചെയ്ത് ആർലിംഗ്ടൺ റിസർച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ജോലി ലഭിക്കാനുള്ള സാധ്യത, പ്രവൃത്തിപരിചയം എന്നിവ അത്യാവശ്യമാണെന്ന് കരുതുന്നവരാണ് വിദേശ പഠനം തിരഞ്ഞെടുക്കുന്നവരിൽ ഏറെയും. മാതാപിതാക്കളും വിദ്യാർഥികളുമുൾപ്പടെ 3000 പേരിലാണ് പഠനം നടത്തിയത്.
പ്രധാന കണ്ടെത്തലുകൾ:
- സർവേയിൽ പങ്കെടുത്ത മറ്റ് രാജ്യക്കാരെയും അപേക്ഷിച്ച്, പ്രായോഗിക പഠനം, സാങ്കേതിക കഴിവുകൾ, പ്രൊഫഷണൽ പെരുമാറ്റങ്ങൾ എന്നിവ വിദ്യാഭ്യാസ അനുഭവത്തിന്റെ പ്രധാന ഭാഗങ്ങളായി കണക്കാക്കുന്നതിൽ ഇന്ത്യൻ പഠിതാക്കളാണ് ഏറ്റവും മുന്നിൽ.
- ആഗോള സർവേയിൽ, 60 ശതമാനം പേർ പഠനത്തിൽ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് അനിവാര്യമാണെന്ന് കരുതുന്നു. 56 ശതമാനം പേർ സാങ്കേതികമായ കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകി.
- ഏകദേശം 56 ശതമാനം ഇന്ത്യൻ വിദ്യാർഥികൾ പ്രൊഫഷണൽ പെരുമാറ്റങ്ങൾ വളർത്തുന്നത് നിർണായകമാണെന്ന് വിലയിരുത്തി.
Content Highlights: Study reveals 97% of Indian students value education directly aiding career.
Published: 20 Nov 2025, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented