കേന്ദ്ര സര്‍വകലാശാലയായ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി (ഐഎംയു -ചെന്നൈ), പിഎച്ച്ഡി (ഫുള്‍/പാര്‍ട്ട് ടൈം), ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എംഎസ് (ബൈ റിസര്‍ച്ച്) പ്രോഗ്രാമുകളിലെ 2025-26- ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മറൈന്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, നോട്ടിക്കല്‍ സയന്‍സസ്, മാരിടൈം മാനേജ്‌മെന്റ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ് എന്നീ സ്‌കൂളുകളിലാണ് അവസരം.

To advertise here,

ഗവേഷണ മേഖലകള്‍

മാരിടൈം സെക്യൂരിറ്റി, നേവല്‍ ആര്‍ക്കിടെക്ചര്‍, മറൈന്‍ ബലാസ്റ്റ് വാട്ടര്‍ സിസ്റ്റം സ്റ്റഡീസ്, ഗ്രീന്‍ ടെക്‌നോളജി -ടൈഡല്‍ എനര്‍ജി/റിന്യൂവബിള്‍ എനര്‍ജി, സൈബര്‍ സെക്യൂരിറ്റി റിസ്‌ക് അസസ്മെന്റ് ഫോര്‍ സീപോര്‍ട്‌സ്, മറൈന്‍ ബങ്കര്‍ സിസ്റ്റം സ്റ്റഡീസ്, മാരിടൈം/പോര്‍ട് മാനേജ്‌മെന്റ്, സീഫെയറര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ്, മറൈന്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സ്റ്റഡീസ്, ബ്ലൂ ഇക്കോണമി, മറൈന്‍ എന്‍വയണ്‍മെന്റ് -പൊലൂഷന്‍/ലിറ്റര്‍ മാനേജ്‌മെന്റ് റീസൈക്ലിങ് മുതലായവ, ഓട്ടോണമസ് ഷിപ്പിങ് ആന്‍ഡ് പോസിബിള്‍ ചലഞ്ചസ് -സൈബര്‍ ത്രറ്റ്‌സ്/സൈബര്‍ സെക്യൂരിറ്റി

പ്രവേശന യോഗ്യത

  1. പിഎച്ച്ഡി: നാലുവര്‍ഷം/എട്ട് സെമസ്റ്റര്‍ ബിരുദത്തിനുശേഷമുള്ള ഒരു വര്‍ഷ/രണ്ട് സെമസ്റ്റര്‍ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷ/ആറ് സെമസ്റ്റര്‍ ബിരുദത്തിനു ശേഷമുള്ള രണ്ടുവര്‍ഷ/നാല് സെമസ്റ്റര്‍ മാസ്റ്റേഴ്‌സ് ബിരുദം/ തത്തുല്യ യോഗ്യത.
  2. ഐഎംയുവില്‍നിന്ന് ലഭിച്ച എംഎസ് (റിസര്‍ച്ച്) ബിരുദമുള്ളവര്‍, കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെ (പട്ടിക, ഇഡബ്ല്യുഎസ്, ഒബിസി, ഭിന്നശേഷി തുടങ്ങിയ വിഭാഗക്കാര്‍ക്ക് 70 ശതമാനം)/തത്തുല്യ ഗ്രേഡോടെ നാല് വര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ച്ലര്‍ ബിരുദമുള്ളവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
  3. ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എംഎസ് (ബൈ റിസര്‍ച്ച്): പ്രസക്തമായ മേഖലയില്‍ 55 ശതമാനം മാര്‍ക്കോടെ (പട്ടിക, ഇഡബ്ല്യുഎസ്, ഒബിസി, ഭിന്നശേഷി തുടങ്ങിയ വിഭാഗക്കാര്‍ക്ക് 50 ശതമാനം)/തത്തുല്യ സിജിപിഎയോടെ, ഗ്രാജ്വേറ്റ് (യുജി) ബിരുദം/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
  4. കോഴ്‌സിനനുസരിച്ച്, നിശ്ചിത വ്യവസ്ഥകള്‍/യോഗ്യത തൃപ്തിപ്പെടുത്തുന്ന മറൈനര്‍മാര്‍ക്കും മൂന്നു കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം.
  5. എഴുത്തുപരീക്ഷ സ്‌കോറിന് 70-ഉം ഇന്റര്‍വ്യൂ സ്‌കോറിന് 30-ഉം ശതമാനം വെയ്‌റ്റേജ് നല്‍കി തയ്യാറാക്കുന്ന പട്ടിക അടിസ്ഥാനമാക്കിയാണ് അന്തിമ തിരഞ്ഞെടുപ്പ്.

എഴുത്തുപരീക്ഷയില്‍നിന്നും ഒഴിവാക്കപ്പെട്ടവര്‍:

  • സാധുതയുള്ള യുജിസി നെറ്റ് (ജെആര്‍എഫ് ആന്‍ഡ് ലക്ചറര്‍ഷിപ്പ്), സിഎസ്‌ഐആര്‍ - നെറ്റ് (ജെആര്‍എഫ് ആന്‍ഡ് ലക്ചറര്‍ഷിപ്പ്)/ഗേറ്റ്/സീഡ്/കാറ്റ് യോഗ്യത ഉള്ളവര്‍
  • ഐഎംയു പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുകയോ ഐഎംയുവുമായി ധാരണാപത്രം ഒപ്പിട്ടിട്ടുള്ള ദേശീയ അന്തര്‍ദേശീയ ഗവേഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ജെആര്‍എഫ്/എസ്ആര്‍എഫ് യോഗ്യത ഉള്ളവര്‍
  • ഗവേഷണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥാപനം സ്‌പോണ്‍സര്‍ ചെയ്യുന്ന/ നോമിനേറ്റ് ചെയ്യുന്ന, സയന്റിസ്റ്റ് 'ബി' ലെവലില്‍ എങ്കിലും ഉള്ളവര്‍. ഇവര്‍ക്ക് ഇന്റര്‍വ്യൂമാത്രം ഉണ്ടാകും. ഇവരുടെ സെലക്ഷന്‍ ഇന്റര്‍വ്യൂ സ്‌കോര്‍മാത്രം പരിഗണിച്ചായിരിക്കും.

പാര്‍ട്ട് ടൈം പിഎച്ച്ഡിക്കുവേണ്ട അധിക ആവശ്യകതകള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ നല്‍കിയിട്ടുണ്ട്.

ഫെലോഷിപ്പുകള്‍

പിഎച്ച്ഡി ഗവേഷണത്തിന് ആറ് ഫെലോഷിപ്പുകള്‍ ഐഎംയു നല്‍കും. ജെആര്‍എഫ് പ്രതിമാസം 31,000 രൂപ നിരക്കില്‍ ആദ്യ രണ്ടുവര്‍ഷേത്തേക്കും എസ്ആര്‍എഫ് പ്രതിമാസം 35,000 രൂപ നിരക്കില്‍ മൂന്നാംവര്‍ഷംമുതല്‍ അഞ്ചാം വര്‍ഷംവരെയും നല്‍കും.

അപേക്ഷ

www.imu.edu.in വഴി ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.