
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിൽ, പൗരാണിക അറിവുകൾ പഠിപ്പിക്കാനുള്ള ഭാരതീയ ജ്ഞാനസംഹിത നടപ്പാക്കാനും വ്യവസ്ഥ. ഇതോടെ, ദേശീയ വിദ്യാഭ്യാസനയ(എൻഇപി)ത്തിന്റെ ചുവടുപിടിച്ച് യുജിസി തയ്യാറാക്കിയിട്ടുള്ള ഭാരതീയ ജ്ഞാനസംഹിത പഠിപ്പിക്കാൻ കേരളവും നിർബന്ധിതമാവും.
വിദ്യാഭ്യാസത്തിൽ ഭാരതീയതയ്ക്ക് ഊന്നൽനൽകണമെന്നാണ് ബില്ലിൽ ഉന്നതവിദ്യാഭ്യാസ കമ്മിഷനുള്ള നിർദേശം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭാരതീയ ജ്ഞാനസംഹിത പഠിപ്പിക്കാനുള്ള രൂപരേഖ കമ്മിഷൻ ആവിഷ്കരിക്കും.
നാലുവർഷ ബിരുദത്തിനുവേണ്ടി യുജിസി ഇതിനകംതന്നെ ഭാരതീയ ജ്ഞാനസംഹിതയുടെ മാതൃകാപാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യുജിസി-നെറ്റ് പരീക്ഷാ സിലബസിലും ഇത് ഉൾപ്പെടുത്തി. യുപിഎസ്‌സി പരീക്ഷകളിലും ഇതുപ്രകാരമുള്ള ചോദ്യങ്ങൾ കടന്നുവരുന്നുണ്ട്. കേരളം ഇതുവരെ ഈ പാഠ്യപദ്ധതി സ്വീകരിച്ചിട്ടില്ല.
പാഠ്യപദ്ധതിയിൽ ഭാരതീയ ജ്ഞാനസംഹിതയുണ്ടോയെന്നത് കോളേജ് അക്രഡിറ്റേഷൻ മാനദണ്ഡമായി ഉൾപ്പെടുത്താനാണ് സാധ്യത. കോളേജ് അംഗീകാരം റദ്ദാക്കാനടക്കം ഉന്നതവിദ്യാഭ്യാസ കമ്മിഷന് അധികാരമുള്ളതിനാൽ പാഠ്യപദ്ധതി നടപ്പാക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതമാവും.
ജ്ഞാനസംഹിതയിലെ നിർദേശങ്ങൾ
* കൊമേഴ്‌സിൽ ധനവിനിയോഗം പഠിപ്പിക്കുന്നിടത്ത് ‘രാമരാജ്യ സങ്കല്പം’. തുല്യനീതിഭരണം വിഭാവനംചെയ്യാനാണ് ഈ പാഠഭാഗം
* രസതന്ത്രം പഠിപ്പിക്കുന്നിടത്ത് വേദങ്ങളിലെ പരമാണുസങ്കല്പം
* ആണവ സ്പെക്‌ട്രവും കുണ്ഡലിനിയും തമ്മിലുള്ള താരതമ്യപഠനം
* മൂല്യബോധത്തെക്കുറിച്ച് കാഴ്ചപ്പാടുവളർത്താൻ ഹോം സയൻസിൽ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ ജീവിതക്രമങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ
Content Highlights: India`s Viksit Bharat Shiksha Adhishthan Bill mandates teaching Bharatiya Jnana Samhita, ancient Indian knowledge, in higher education, aligning with NEP.
Published: 19 Dec 2025, 07:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented