സംസ്‌കൃത കോഴ്‌സുകള്‍ അവതരിപ്പിച്ച് ഐ.ഐ.ടി. ഹൈദരാബാദ്. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുമായി (സിഎസ്‌യു) സഹകരിച്ചാണ് സംസ്‌കൃതത്തില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിക്കാനുള്ള സൗകര്യമുണ്ടാകും. ഓഗസ്റ്റ് 29 മുതലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ടാകും. 

To advertise here,

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള യോഗ്യത പത്താം ക്ലാസാണ്. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറവ് പ്രായം 15 ആണ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഈ പഠനപ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് സിഎസ്‌യു അഞ്ച് പഠന പുസ്തകങ്ങള്‍ നല്‍കും. കോഴ്‌സിന്റെ അഡ്മിഷന്‍ ഫീ 1,200 രൂപയാണ്. പരീക്ഷയുടെ സമയത്ത് എക്‌സാം ഫീയായി 300 രൂപയും നല്‍കണം.