ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമായ ബി.എ ബി. എഡ്. പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകൾ.
അമ്പത് ശതമാനം അഗ്രിഗേറ്റ് മാർക്കോടെ അല്ലെങ്കിൽ ഗ്രേഡോടെ പ്ലസ്‍ടു അഥവ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ മാർക്ക് ഇളവുകൾ ലഭിക്കും. ദേശീയ പൊതു പ്രവേശന പരീക്ഷ (എൻ.സി.ഇ.ടി) സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
ഓരോ മേജർ വിഷയങ്ങൾക്കും പ്രത്യേകം അപേക്ഷകൾ നൽകണം. അപേക്ഷയുടെ ഹാർഡ് കോപ്പികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് പഠന വിഭാഗം മേധാവികൾക്ക് പ്രവേശന സമയത്ത് ഹാജരാക്കിയാൽ മതിയാകും. ഓരോ മേജർ വിഷയങ്ങൾക്കും പ്രത്യേകം അപേക്ഷാ ഫീസ് അടയ്ക്കണം. 50/- രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്. ജൂലൈ ഏഴിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 16ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
Content Highlights: Sree Sankaracharya University of Sanskrit, Kalady has invited online applications for its 4-year Integrated BA BEd program across various languages and humanities subjects based on NCET scores, with the final deadline set for July 3.
Published: 20 Jun 2026, 05:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented