
ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ബിരുദ, മാസ്റ്റേഴ്‌സ്, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിരുദതലം
നാലുവർഷം ദൈർഘ്യമുള്ള മൂന്ന് ബി.എസ്‌സി. ഓണേഴ്‌സ് പ്രോഗ്രാമുകൾ-മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്. യോഗ്യത: അംഗീകൃത ബോർഡിൽനിന്ന്, പ്ലസ്ടു/തത്തുല്യ യോഗ്യത.
മൂന്നുവർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേണമെങ്കിൽ ബി.എസ്‌സി. ബിരുദവുമായി എക്സിറ്റ് ഓപ്ഷൻ സ്വീകരിക്കാം.
നാലുവർഷ കോഴ്‌സിലെ മികവ് പരിഗണിച്ച് ഒരുവർഷത്തെ പഠനത്തിലൂടെ മാത്തമാറ്റിക്സ് എം.എസ്‌സി. ബിരുദം നേടാൻ മാത്തമാറ്റിക്സ് സ്ട്രീമുകാർക്കും കംപ്യൂട്ടർ സയൻസ് എം.എസ്‌സി. ബിരുദം നേടാൻ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് സ്ട്രീമുകാർക്കും അവസരമുണ്ട്.
മാസ്റ്റേഴ്‌സ്
രണ്ടുവർഷം ദൈർഘ്യമുള്ള മൂന്ന് എം.എസ്‌സി. പ്രോഗ്രാമുകൾ-മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ് എന്നിവയിൽ.
മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എം.എസ്‌സി.യിലേക്ക് യഥാക്രമം മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ശക്തമായ അടിത്തറയുള്ള, ബി.എ., ബി.എസ്‌സി., ബി.മാത്തമാറ്റിക്സ്, ബി.സ്റ്റാറ്റിസ്റ്റിക്സ്, ബി.ഇ., ബി.ടെക്. യോഗ്യതകളിൽ ഒന്നുള്ളവർക്ക് അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ ശക്തമായ അടിത്തറയുള്ള ബി.എ., ബി.എസ്‌സി., ബി.മാത്തമാറ്റിക്സ്, ബി.സ്റ്റാറ്റിസ്റ്റിക്സ്, ബി.ഇ., ബി.ടെക്. യോഗ്യതകളിൽ ഒന്നുള്ളവർക്ക്, ഡേറ്റാ സയൻസ് എം.എസ്‌സി.ക്ക് അപേക്ഷിക്കാം.
യോഗ്യതാപരീക്ഷ 2026-ൽ അഭിമുഖീകരിക്കുന്നവർക്കും ബന്ധപ്പെട്ട ബാച്ച്‌ലർ/മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
പിഎച്ച്.ഡി.
പ്രോഗ്രാമുകൾ, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നിവയിലുണ്ട്.
യോഗ്യത: മാത്തമാറ്റിക്സ്: ബി.ഇ./ബി.ടെക്./ബി.എസ്‌സി. (മാത്തമാറ്റിക്സ്)/എം.എസ്‌സി. (മാത്തമാറ്റിക്സ്). കംപ്യൂട്ടർ സയൻസ്: ബി.ഇ., ബി.ടെക്., എം.ടെക്., ബി.എസ്‌സി./എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്/അനുബന്ധ വിഷയങ്ങൾ), എം.സി.എ. ഫിസിക്സ്: എം.എസ്‌സി. ഫിസിക്സ്/തത്തുല്യം
ഓരോ പ്രോഗ്രാമിന്റെയും വിശദമായ പ്രവേശനയോഗ്യത www.cmi.ac.in/admissions/ ലിങ്കിലും അവിടെയുള്ള ഇൻഫർമേഷൻ ബ്രോഷറിലുമുണ്ട്.
പ്രവേശനരീതി
യു.ജി./പി.ജി./പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനം മേയ് രണ്ടിന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലുൾപ്പെടെ നടത്തുന്ന പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും. പരീക്ഷകൾ, ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. പ്രോഗ്രാമിനനുസരിച്ച് ദൈർഘ്യം 3/3.5 മണിക്കൂർ ആയിരിക്കും.
ബാച്ച്‌ലർ പ്രോഗ്രാമുകൾക്ക് പൊതുവായ പ്രവേശനപരീക്ഷയായിരിക്കും. ഇവയുടെ പ്രോഗ്രാം ചോയ്‌സ്, അപേക്ഷിക്കുമ്പോൾ നൽകേണ്ടതില്ല. പ്രവേശനം നേടിയശേഷം നൽകിയാൽ മതി.
പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് പ്രവേശനപരീക്ഷയിൽ ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് രണ്ടാംഘട്ടത്തിൽ ഇന്റർവ്യൂ ഉണ്ടാകും. മറ്റ് പ്രോഗ്രാമുകൾക്ക് അഡ്മിഷൻ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇന്റർവ്യൂ ഉണ്ടാകാം.
പ്രവേശനപരീക്ഷയുടെ വിശദാംശങ്ങൾ, സിലബസ്, മുൻവർഷങ്ങളിലെ ചോദ്യക്കടലാസ് എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും.
പ്രവേശനപരീക്ഷ ഇതര പ്രവേശനചാനലുകൾ
ക്ലാസ് 11-ലോ 12-ലോ, ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് ട്രെയിനിങ് ക്യാമ്പ്, യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് ട്രെയിനിങ് ക്യാമ്പ്, ഓറിയന്റേഷൻ കം സെലക്‌ഷൻ ക്യാമ്പ് ഇൻ ഫിസിക്സ്, ഇന്റർനാഷണൽ ഒളിമ്പ്യാഡ് ഇൻ ഇൻഫർമാറ്റിക്സ് ട്രെയിനിങ് ക്യാമ്പ് തുടങ്ങിയവയിലേക്ക് യോഗ്യത നേടിയവർ, ഇന്ത്യൻ നാഷണൽ ഒളിമ്പ്യാഡ് ഇൻ ഇൻഫർമാറ്റിക്സിൽ ഗോൾഡ്/സിൽവർ മെഡൽ നേടിയവർ എന്നിവരെ ബാച്ച്‌ലർതല പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയേക്കാം.
നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) പിഎച്ച്.ഡി. ഫെലോഷിപ്പുള്ള മാത്തമാറ്റിക്സ് പിഎച്ച്.ഡി. അപേക്ഷകർ, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിൽ സാധുവായ ജോയന്റ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) യോഗ്യതയോ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) യോഗ്യതയോ നേടിയ, കംപ്യൂട്ടർ സയൻസ് പിഎച്ച്.ഡി. അപേക്ഷകർ, ഫിസിക്സിൽ സാധുവായ ജസ്റ്റ്/യു.ജി.സി.-സി.എസ്.ഐ.ആർ. നെറ്റ്/ഗേറ്റ് സ്‌കോറുള്ള ഫിസിക്സ് പിഎച്ച്.ഡി. അപേക്ഷകർ എന്നിവരെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയേക്കാം.
ഈ ചാനലുകൾവഴി പ്രവേശനം നേടുന്നവരും പ്രവേശനത്തിനായി ഈ വിജ്ഞാപനപ്രകാരം ഇപ്പോൾ അപേക്ഷിക്കണം. കൂടാതെ, അവർ അപേക്ഷയുടെ വിവരങ്ങൾ, സൈറ്റിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം, നിശ്ചിത ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കപ്പെടുന്ന പക്ഷം വിവരം അപേക്ഷാർഥിയെ അറിയിക്കും.
അപേക്ഷ
apply2026.cmi.ac.in/ വഴി ഏപ്രിൽ നാലിന് രാത്രി 11.59 വരെ നൽകാം. അപേക്ഷാഫീസ്, ഓൺലൈനായി ഈ സമയപരിധിക്കകം അടയ്ക്കണം.
പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഏപ്രിൽ 25-ന് ലഭ്യമാക്കും. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകും.
അക്കാദമിക് സെഷൻ ഓഗസ്റ്റ് മൂന്നിന് തുടങ്ങും.
ഫീസ്
ബി.എസ്‌സി. സെമസ്റ്റർ ട്യൂഷൻ ഫീ ഒന്നേകാൽ ലക്ഷംരൂപ. 30 മുതൽ 35 പേർക്കുവരെ ഇത് സ്‌കോളർഷിപ്പ് വഴി നാലുവർഷത്തേക്കും ഒഴിവാക്കിക്കിട്ടും. മാസം 5000 രൂപയുടെ ഏതാനും സ്റ്റൈപ്പൻഡുകളും ബിരുദവിദ്യാർഥികൾക്ക് ലഭിക്കും.
എം.എസ്‌സി. മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്കും സെമസ്റ്റർ ട്യൂഷൻ ഫീ ഒന്നേകാൽ ലക്ഷംരൂപയാണ്. ഇവിടെയും ഏതാനുംപേർക്ക് ട്യൂഷൻ ഫീ, സ്‌കോളർഷിപ്പ് വഴി ഒഴിവാക്കിക്കിട്ടും. ഡേറ്റാ സയൻസ് എം.എസ്‌സി. സെമസ്റ്റർ ഫീ രണ്ടരലക്ഷംരൂപ.
പ്രവേശനം നേടുന്നവർക്കുള്ള ഫീ/സ്കോളർഷിപ്പുകൾ; സാമ്പത്തികപരിമിതികളുള്ളവർക്ക് കോഴ്‌സ്, വാർഷിക കുടുംബവരുമാനം എന്നിവ പരിഗണിച്ച് ലഭിക്കാവുന്ന ഫുൾ/ഭാഗിക ട്യൂഷൻ ഫീ ഇളവ് എന്നിവയുടെ വിശദാംശങ്ങൾ ബ്രോഷറിൽ ലഭ്യമാണ്.
Content Highlights: Admission open for undergraduate, master's, and PhD programs at CMI.
Published: 13 Mar 2026, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented