ഗവേഷണ വിദ്യാര്‍ഥികള്‍ക്കായി ഐഐഎം ലഖ്‌നൗവില്‍ പുതിയ ഫെലോഷിപ്പ് ആരംഭിച്ചു. 1999-ലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ബാച്ചാണ് '99 മൂണ്‍ഷോട്ട്‌സ്' ഫെലോഷിപ്പ് നല്‍കുന്നത്. ഈ വര്‍ഷം രണ്ട് പിഎച്ച്ഡി സ്‌കോളര്‍മാര്‍ക്കാണ് ഈ ഫെലോഷിപ്പ് ലഭിക്കുക.
ഫെലോഷിപ്പിന് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി അപേക്ഷകര്‍ അവരുടെ ഗവേഷണവിഷയം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുന്‍പാകെ അവതരിപ്പിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ തിരഞ്ഞടുക്കുന്നവര്‍ക്ക് അക്കാദമിക് പിന്തുണ, പ്രസിദ്ധീകരണങ്ങള്‍ക്കുള്ള പ്രോത്സാഹനം, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ എന്നിവ നല്‍കും.
ഉന്നത നിലവാരമുള്ള (കാറ്റഗറി എയും അതിനുമുകളിലും) ജേണലുകളില്‍ പ്രസിദ്ധീകരിച്ചതോ അംഗീകരിച്ചതോ ആയ ഗവേഷണത്തിന് ഒരു ലക്ഷം രൂപയുടെ പബ്ലിക്കേഷന്‍ അവാര്‍ഡ് ലഭിക്കും. ഇതുകൂടാതെ പ്രമുഖ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ഗവേഷകരെ പ്രാപ്തരാക്കുന്നതിന് മൂന്ന് ലക്ഷം രൂപയുടെ കോണ്‍ഫറന്‍സ് ഗ്രാന്റ്,
പിഎച്ച്ഡി പ്രോഗ്രാം മാനുവലിന് അനുസൃതമായി, കണ്ടിന്‍ജന്‍സി, ഡാറ്റാ-ശേഖരണ ഗ്രാന്റുകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക് പിന്തുണ എന്നിവയും ലഭിക്കും.
ഫെലോഷിപ്പ് ജേതാക്കള്‍ ഓരോ ആറുമാസം കൂടുമ്പോഴും ഉപദേശക സമിതിയും 1999 ബാച്ചിലെ ഒരു പ്രതിനിധിയും ഉള്‍പ്പെടുന്ന ഒരു നിരീക്ഷണ സമിതിക്ക് മുന്നില്‍ തങ്ങളുടെ ഗവേഷണ പുരോഗതി അവതരിപ്പിക്കേണ്ടതാണ്. ഗവേഷണവിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള ഫെലോഷിപ്പ് ഒരുക്കിയ 1999 ബാച്ചിന്റെ പ്രതിബദ്ധതയെ ഐഐഎം ലഖ്‌നൗവിലെ ഡീന്‍ സഞ്ജയ് സിങ് അഭിനന്ദിച്ചു.
Content Highlights: IIM Lucknow launches a new fellowship for doctoral students, offering financial aid, publication awards, and conference grants.
Published: 27 Nov 2025, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented