ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്മന്റ് (ഡി.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാം.

To advertise here,

മേഖലകൾ

കമ്യൂണിക്കേഷൻ, ഇക്കണോമിക്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻഫർമേഷൻ സിസ്റ്റംസ് (ഇൻഫർമേഷൻ സിസ്റ്റം മാനേജ്‌മെൻ്റ്, എമർ ജിങ് ടെക്നോളജീസ് ആൻഡ് ഡേറ്റാ സയൻസ്/അനലറ്റിക്സ്), മാർക്കറ്റിങ് മാനേജ്‌മെന്റ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ്റ് ആൻഡ് ക്വാണ്ടിറ്റേറ്റവ് ടെക്നിക്സ‌് (ഓപ്പറേഷൻസ് മാനേജ്‌മെന്റ്, ഓപ്പറേഷൻസ് റിസർച്ച്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് മാ ത്തമാറ്റിക്സ്). ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്‌സ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെൻ്റ് (സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ഇന്റർനാഷണൽ ബിസിനസ് ആൻഡ് ഓൺ ട്രപ്രനർഷിപ്പ്) എന്നീ സവിശേഷ മേഖലകളിലാണ് അവസരം. അപേക്ഷിക്കുമ്പോൾ ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുക്കണം.

യോഗ്യത

ഇവയിൽ ഒരു യോഗ്യത വേണം (1) ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്‌സ് ബിരുദം

(II) കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള

(IB) സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്. തുടങ്ങിയ പ്രൊഫഷണൽ യോഗ്യത

(v) ഏതെങ്കിലും വിഷയത്തിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം

(v) നാലുവർഷ, എട്ട് സെമസ്റ്റർ ദൈർഘ്യമുള്ള ബാച്ച്ലർ ബിരുദം.

യോഗ്യതാ പ്രോഗ്രാമിൽ നേടിയിരിക്കേണ്ട മാർക്ക് ഗ്രേഡ് സംബന്ധിച്ച വ്യവസ്ഥയുണ്ട്. അപേക്ഷകർക്ക് 10-ലെയും 12-ലെയും പരീക്ഷകളിൽ 60 ശതമാനം മാർക്ക് വിതം ഉണ്ടായിരിക്കണം. പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്കിൽ അഞ്ചുശതമാനം ഇളവു ലഭിക്കും.

യോഗ്യതാപ്രോഗ്രാമിൻ്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും വ്യവസ്ഥകൾക്കു വിധേയമാ യി അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്പെഷ്യ ലൈസേഷൻ അനുസരിച്ച് ഏതെങ്കിലും ഒരു സ്റ്റാൻഡേഡ് ടെസ്റ്റിലെ സാധുവായ സ്റ്റോർ (പൊതുവേ മൂന്നു വർഷത്തിനകമുള്ളത്) ഉണ്ടാ യിരിക്കണം. ടെസ്റ്റുകളിൽ കാറ്റ്, ജി.ആർ.ഇ.ജെ ആർ.എഫ്. (ചിലതിന് നിശ്ചിത വിഷയത്തിൽ), ജി.മാറ്റ്., ഗേറ്റ് എന്നിവയും ഉൾപ്പെടുന്നു.

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ഏതെങ്കി ലും ഐ.ഐ.എം. -ൽ നിന്നും എം.ബി.എ./തത്തുല്യ യോഗ്യത നേടിയവരെ സ്റ്റാൻഡേഡ് ടെസ്റ്റ് സ്കോറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ

അപേക്ഷ വെബ്സൈറ്റു വഴി ഫെബ്രുവരി 28 വരെ നൽകാം. അപേക്ഷാ ഫീ 1000 രൂപ (പട്ടിക ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ).

ഫെലോഷിപ്പ്

  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സ് വർക്ക് കാലയളവിൽ (ആദ്യ അഞ്ച് ടേമുകൾ പ്രതിമാസം 10,000 രൂപ നിരക്കിൽ ഫെലോഷിപ്പ്  സ്റ്റൈപൻഡ് ലഭിക്കും. കോംപ്രിഹൻസിവ് പരീക്ഷയിൽ യോഗ്യത നേടുമ്പോൾ ഇത് പ്രതി മാസം 45,000 രൂപയായി വർധിക്കും.
  • പ്രതിവർഷ റിസർച്ച് ഡിവലപ്മെൻ്റ് ഗ്രാൻറ് 37,500 രൂപയാണ്. നാലുവർഷത്തേക്ക് മൊത്തം ഒന്നര ലക്ഷം രൂപ.
  • ദേശീയ കോൺഫറൻസുകളിൽ പേപ്പർ അവതരണത്തിന് പങ്കെടുക്കാൻ പ്രതിവർഷം പരമാവധി 40,000 രൂപ
  • ഇൻ്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കാൻ പരമാവധി രണ്ടുലക്ഷം രൂപ
  • കാമ്പസിൽ സൗജന്യ ബോർഡിങ്/ ലോഡിങ് സൗകര്യവും ലഭിക്കും