ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2025 ഡിസംബറില്‍ നടക്കുന്ന ടേം എന്‍ഡ് പരീക്ഷകള്‍ക്ക് (ടി.ഇ.ഇ) രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി.ഒക്ടോബര്‍ 26, 2025 വരെ ഓപ്പണ്‍, വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ എന്നിവ  തിരഞ്ഞെടുത്തവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ignou.samarth.edu.in വഴി പിഴ കൂടാതെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.

To advertise here,

ഒക്ടോബര്‍ ഇരുപത് വരെയായിരുന്നു ആദ്യം രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. നിലവില്‍ നീട്ടിയ തിയതിയ്ക്കുള്ളില്‍ രജിസറ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വെകിയ ഫീ 1,100 രൂപയോട് കൂടി ഒക്ടോബര്‍ ഇരുപത്തിയേഴ് മുതല്‍ ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെ അതിനുള്ള അവസരമുണ്ടാകും. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒരു തിയറി കോഴ്‌സിന് ഇരുന്നൂറ് രൂപ അടയ്ക്കണം.

ഡിസംബര്‍ ഒന്നിന് പരീക്ഷ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെന്‍-പേപ്പര്‍ രീതിയിലും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായും പരീക്ഷ നടക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്‌സൈറ്റായ ignou.samarth.edu.in സന്ദര്‍ശിക്കുക
  • ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. ലോഗിന്‍ ചെയ്യുക
  • ടി.ഇ.ഇ അപേക്ഷ ഫോം പൂര്‍ത്തിയാക്കി ഫീസ് അടയ്ക്കുക. സബ്മിറ്റ് ചെയ്യുക.
  • ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി പേജിന്റെ പകര്‍പ്പെടുത്ത് സൂക്ഷിക്കുക.

യോഗ്യത

  1. അതത് വര്‍ഷത്തേയോ സെമസ്റ്ററിലേയോ കോഴ്‌സ് ഫീസ് അടച്ചിരിക്കണം
  2. പ്രോഗ്രാം ഗൈഡില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദിഷ്ടകോഴ്‌സുകള്‍ തിരഞ്ഞെടുത്ത് പഠിച്ചിരിക്കണം.
  3. പരീക്ഷാ ഫോം അവസാന തിയതിക്കുള്ളില്‍ സമര്‍പ്പിക്കണം.
  4. കോഴ്‌സുമായി ബന്ധപ്പെട്ടുള്ള അസൈന്‍മെന്റുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സമര്‍പ്പിച്ചിട്ടുണ്ടാകണം

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.