പൊതുമേഖലാ ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (സ്‌കെയില്‍-I) തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2024-25 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പാണ്. 11 ബാങ്കുകളാണ് നിയമനപ്രക്രിയയില്‍ പങ്കെടുക്കുന്നത്. നിലവില്‍ 1402 ഒഴിവുണ്ട്.
പ്രിലിമിനറി, മെയിന്‍ പരീക്ഷകളും അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ 2023 ഡിസംബര്‍ 30/31ന് നടക്കും. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ (കുറഞ്ഞത് 650) ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന ബാങ്കുകള്‍: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ.
പ്രായം: 01.08.2023-ന് 20-30 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ 02.08.1993-നും 01.08.2003-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ ഇളവ് അനുവദിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
തസ്തികകളും ഒഴിവും: അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍-500, എച്ച്.ആര്‍./ പേഴ്സണല്‍ ഓഫീസര്‍-31, ഐ.ടി.ഓഫീസര്‍-120, ലോ ഓഫീസര്‍-10, മാര്‍ക്കറ്റിങ് ഓഫീസര്‍-700, രാജ്ഭാഷ അധികാരി-41.
യോഗ്യത
- ഐ.ടി.ഓഫീസര്‍: നാല് വര്‍ഷത്തെ എന്‍ജിനീയറിങ്/ ടെക്നോളജി ബിരുദം (കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ഐ.ടി./ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍). അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്). അല്ലെങ്കില്‍ ബിരുദവും DOEACC 'B' ലെവലും.
- അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍: നാല് വര്‍ഷത്തെ ബിരുദം (അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടിക്കള്‍ച്ചര്‍/ അനിമല്‍ ഹസ്ബെന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ഡെയറി സയന്‍സ്/ ഫിഷറി സയന്‍സ്/ പിസികള്‍ച്ചര്‍/ അഗ്രി.മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രിക്കള്‍ച്ചറല്‍ ബയോടെക്നോളജി/ ഫുഡ് സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍ ബിസിനസ് മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/ ഡെയറി ടെക്നോളജി/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ സിറികള്‍ച്ചര്‍/ ഫിഷറീസ് എന്‍ജിനീയറിങ്).
- രാജ്ഭാഷ അധികാരി:ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദിയിലോ സംസ്‌കൃതത്തിലോ നേടിയ ബിരുദാനന്തര ബിരുദവും.
- ലോ ഓഫീസര്‍: നിയമത്തില്‍ ബിരുദം. അഭിഭാഷകനായി ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തിരിക്കണം.
- എച്ച്.ആര്‍./ പേഴ്സണല്‍ ഓഫീസര്‍: ബിരുദവും പേഴസ്ണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍./ എച്ച്.ആര്‍.ഡി./ സോഷ്യല്‍ വര്‍ക്ക്/ ലേബര്‍ ലോയില്‍ ഫുള്‍ടൈം പി.ജി.ഡിഗ്രി/ ദ്വിവത്സര ഫുള്‍ടൈം ഡിപ്ലോമയും.
- മാര്‍ക്കറ്റിങ് ഓഫീസര്‍: ബിരുദവും ദ്വിവത്സര ഫുള്‍ടൈം എം.എം.എസ്. (മാര്‍ക്കറ്റിങ്/പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./ പി.ജി.ഡി.പി.എം./പി.ജി.ഡി.എമ്മും.
ഫീസ്: ജി.എസ്.ടി. ഉള്‍പ്പെടെ 850 രൂപ (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 175 രൂപ). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.
പരീക്ഷ :ഓണ്‍ലൈനായാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ നടത്തുക. 125 മാര്‍ക്കിനുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഒന്നര മണിക്കൂറാണ് സമയം. 150 ചോദ്യങ്ങള്‍. ഇംഗ്ലീഷ് ലാംഗ്വേജ്, റീസണിങ്, ബാങ്കിങ്ങിന് പ്രാധാന്യം നല്‍കിയുള്ള പൊതുവിജ്ഞാനം എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഇംഗ്ലീഷ്, ഹിന്ദി എന്നിവയായിരിക്കും പരീക്ഷാമാധ്യമങ്ങള്‍. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. എന്നാല്‍ ഉത്തരം എഴുതാതെ വിട്ട ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല.
പരീക്ഷാകേന്ദ്രങ്ങള്‍: പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും കേന്ദ്രമുണ്ടാവും. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ രണ്ട് കേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപില്‍ കവരത്തിയിലും കേന്ദ്രമുണ്ടാവും.
അപേക്ഷ: വിജ്ഞാപനത്തിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.ibp.sin സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21.
Content Highlights: IBPS Specialist Officer recruitment 2023, jobs, bank jobs, boi, bank of baroda, canara, pnb
Published: 13 Aug 2023, 03:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented