ഹയർസെക്കൻഡറി പൊതുപരീക്ഷ പടിവാതിൽക്കലെത്തിയിട്ടും അധ്യാപകർക്കും ലാബ് അസിസ്റ്റന്റുമാർക്കും ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ഡ്യൂട്ടിയിൽനിന്ന് മാറ്റമില്ല. ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ 22-ന് തുടങ്ങുകയാണ്. അതിനിടെയാണ് ഇപ്പോൾ ബിഎൽഒ ഡ്യൂട്ടി ഫെബ്രുവരി 21 വരെ നീട്ടി ഉത്തരവിറങ്ങിയത്. സ്‌കൂളിലെ അധ്യയനവും പരീക്ഷകളും താളംതെറ്റിക്കുന്നതാണ് ഇപ്പോഴുള്ള ചുമതല.
2025 നവംബർ നാലുമുതൽ ഡിസംബർ 23 വരെ നിശ്ചയിക്കപ്പെട്ടതായിരുന്നു ബിഎൽഒ ഡ്യൂട്ടി. പിന്നീട് അത് 2026 ജനുവരി 22 വരെയായി. വീണ്ടും ഫെബ്രുവരി 14 വരെയും ഇപ്പോൾ 21 വരെയും നീട്ടി. മൂന്നുമാസത്തോളമായി അധ്യാപകരും ലാബ് അസിസ്റ്റന്റ്സും സ്‌കൂളിലെത്താത്തതിനാൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനോ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറെടുപ്പിക്കാനോ കഴിയാത്ത സ്ഥിതിയാണ്. പല സ്‌കൂൾ അധികൃതരും ബിഎൽഒ ഡ്യൂട്ടിയിലുള്ളവരോട് പറ്റുന്ന സമയങ്ങളിൽ സ്‌കൂളിലെത്തി ക്ലാസെടുത്ത് നൽകാൻ ആവശ്യപ്പെടുകയാണ്.
സാധാരണരീതിയിൽ നാല് ലാബുകളിലായി രണ്ട് ലാബ് അസിസ്റ്റന്റുമാരാണുണ്ടാവുക. ഇവരിലൊരാൾ ബിഎൽഒ ഡ്യൂട്ടിയിലാണെങ്കിൽപ്പോലും കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകാനാവില്ല.
മാർച്ചിൽ പൊതുപരീക്ഷ തുടങ്ങും. ഹൈസ്‌കൂളുകളിലും അധ്യാപകർക്ക് ബിഎൽഒ ഡ്യൂട്ടിയുണ്ട്. എന്നാൽ, അവർക്കു പകരം താത്കാലിക അധ്യാപകരെ വെക്കാൻ അനുമതിയുണ്ടായി. പക്ഷേ, ഹയർസെക്കൻഡറിയിൽ ഇത്തരത്തിൽ താത്കാലികമായി അധ്യാപകരെ വെക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ വിദ്യാർഥികളും അധ്യാപകരുമെല്ലാം ആശങ്കയിലാണ്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് അധ്യാപരെയും ലാബ് അസിസ്റ്റന്റ്‌സിനെയും ഒഴിവാക്കി മറ്റു ജീവനക്കാരെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. പല സ്‌കൂളുകളിലും അധ്യയനം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും ഹയർസെക്കൻഡറിയിലുണ്ടായ ഈ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രിൻസിപ്പൽ ഫോറം കൺവീനർ മഹേഷ് കെ. ബാബു വർഗീസ് ആവശ്യപ്പെട്ടു.
Content Highlights: HSE practical exams start Jan 22, but teachers & lab assistants remain on BLO duty, extending to Feb 21. This disrupts studies & exam prep.
Published: 21 Jan 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented