തിരുവനന്തപുരം: അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി പഠനം എളുപ്പമാക്കുന്നതിന് കൈറ്റ് തയ്യാറാക്കിയ ഇക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സ്കൂളുകളില്‍ നടപ്പാക്കിവരുന്ന ഇക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ തുടര്‍ച്ചയായാണിത്.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിന്‍ ഉണ്ട്. കഥകള്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം നേടാം. ഓരോ കുട്ടിയുടെയും പഠനപുരോഗതി നിരീക്ഷിക്കാനും കഴിയും. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്വഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
എല്ലാ പ്രൈമറി സ്കൂളുകളിലെയും ലാപ്ടോപ്പില്‍ ഹിന്ദി പഠനം സംവിധാനം ഉടന്‍ എത്തിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജും സംസാരിച്ചു.
Content Highlights: kerala hindi learning lab launched for students
Published: 17 Oct 2024, 08:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented