ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ്(ഐ.സി.എം.-പൂജപ്പുര, തിരുവനന്തപുരം) 2024-25ലെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് (എച്ച്.ഡി.സി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഫുൾ ടൈം പ്രോഗ്രാമിന്റെ ദൈർഘ്യം 52 ആഴ്ചയാണ്. ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. പ്രവേശന വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ icmtvm.org -ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂൺ 28 വരെ സ്ഥാപനത്തിൽ നേരിട്ടോ തപാലിലോ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം തിരുവനന്തപുരത്തു മാറത്തക്കവിധം, ‘ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് തിരുവനന്തപുരം’ എന്ന പേരിലെടുത്ത 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും ഉൾപ്പെടുത്തണം. കോഴ്സ് ഫീ 25,000 രൂപ. ജി.എസ്.ടി. പുറമേ.
Content Highlights: higher diploma in co operative management
Published: 26 Jun 2024, 03:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented