
ഹരിപ്പാട്: പ്ലസ്വൺ സ്പോർട്സ് ക്വാട്ടയിൽ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച വൈകീട്ട് നാലിനു പൂർത്തിയാകും. മുഖ്യഘട്ടത്തിലെ അലോട്മെന്റിനു ശേഷം സ്പോർട്സ് ക്വാട്ടയിൽ 3,714 സീറ്റ് അവശേഷിച്ചിരുന്നു. എന്നാൽ, സപ്ലിമെന്ററി അലോട്മെന്റിലേക്കു പരിഗണിക്കാൻ 461 പേരാണ് അപേക്ഷിച്ചത്. ഇതിൽ 435 പേർ അലോട്മെന്റിൽ ഉൾപ്പെട്ടു.
കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലെ സപ്ലിമെന്ററി അലോട്മെന്റിൽ ഉൾപ്പെട്ടവർക്ക് വെള്ളിയാഴ്ച വൈകീട്ടുവരെ സ്കൂളിൽ ചേരാം.ഇരുവിഭാഗങ്ങളിലും ബാക്കിവരുന്ന സീറ്റ് അതിനുശേഷം പൊതുമെറിറ്റിലേക്ക് മാറ്റും. സപ്ലിമെന്ററി അലോട്മെന്റിനു ശേഷം സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിൽ മിച്ചമുള്ള സീറ്റ് മെറിറ്റിലെ ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ ഉൾപ്പെടുത്തും.
ഈ അലോട്മെന്റിനുള്ള സീറ്റൊഴിവ് ശനിയാഴ്ച ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ മൂന്നാമത്തെ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായശേഷം മെറിറ്റിൽ മിച്ചമുണ്ടായിരുന്നത് 38,956 സീറ്റാണ്. സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിൽനിന്ന് പൊതുമെറിറ്റിലേക്ക് എടുക്കുന്നവ കൂടി ഇതോടൊപ്പം പരിഗണിക്കുമ്പോൾ ആദ്യ സപ്ലിമെന്ററി അലോട്മെന്റിൽ അരലക്ഷത്തോളം സീറ്റുണ്ടാകും.
Content Highlights: Harippad Plus One Sports Quota Allotment
Published: 26 Jun 2025, 09:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented