തൃശ്ശൂർ: പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക്, മാതൃഭൂമിയുടെ സഹകരണത്തോടെ ഫെബ്രുവരി 12, ഞായറാഴ്ച്ച തൃശ്ശൂരിൽ സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു. യുകെ, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള എക്സ്പോ ആണിത്. തേക്കിൻകാട് മൈതാനത്തിനടുത്ത് കുറുപ്പം റോഡിലുള്ള ഹോട്ടൽ ഗരുഡയിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന എക്സ്പോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റികളുടെ പ്രതിനിധികളെ നേരിൽ കാണുന്നതിനും വിവിധ പ്രോഗ്രാമുകളെക്കുറിച്ച് മനസിലാക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നതാണ്.
പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ഡിഗ്രി കഴിഞ്ഞവർക്ക് പിജി, റിസേർച്ച് കോഴ്സുകളുക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാം. ഗ്ലോബൽ സ്റ്റഡി ലിങ്കിലെ പരിചയ സമ്പന്നരായ കൗൺസലർമാരുടെ സേവനം എക്സ്പോയിൽ ലഭ്യമാണ്. വിദ്യാർഥികൾ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ടിന്റെ രണ്ട് കോപ്പികൾ എന്നിവ കൊണ്ടുവന്നാൽ സ്പോട്ട് അഡ്മിഷനിലും സ്പോട്ട് അസസ്മെന്റിലും ഭാഗമാകാം. ഐഇഎൽടിഎസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പാക്കേജോടു കൂടി ഐഇഎൽടിഎസ് ട്രെയിനിംഗിൽ ചേരാനുള്ള അവരസവും ലഭ്യമാണ്.
എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ്, മാനേജ്മെന്ററ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി അത്യാകർഷകമായ നൂറിൽപരം കോഴ്സുകളെക്കുറിച്ചും അവയുടെ ഭാവി കരിയർ സാധ്യതകളെക്കുറിച്ചും എക്സ്പോയിലുടെ നിങ്ങൾക്ക് നേരിട്ടറിയാം. അതുകൂടാതെ അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ എന്തൊക്കെയാണ്, ക്യാംപസ് ഫെസിലിറ്റി, പ്ലെയ്സ്മെന്റ് സാധ്യതകൾ, സ്കോളർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യുണിവേഴ്സിറ്റികളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താം.
കഴിഞ്ഞ പതിനാല് വർഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ 30000 ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള എജ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. എക്സ്പോയിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി https://www.globalstudylink.co.uk/edu-expo/ എന്ന ലിങ്ക് സന്ദർശിക്കുക.
Content Highlights: globalstudylink
Published: 10 Feb 2023, 04:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented