വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് സംഘടിപ്പിച്ച സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം സെപ്റ്റംബർ 22ന് (വെള്ളിയാഴ്ച) എൻഎച്ച് ബൈപ്പാസിൽ ചക്കരപ്പറമ്പിനടുത്തുള്ള ഹോളിഡേ ഇൻ ഹോട്ടലിലെ നിറഞ്ഞ സദസിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടന്നു. യു.കെ., കാനഡ, ഓസ്‌ട്രേലിയ, യു.എസ്.എ, ജർമനി തുടങ്ങി വിവിധ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താൽപ്പര്യപ്പെടുന്ന വിദ്യാർഥികൾക്കായാണ് എക്‌സ്‌പോ സംഘടിപ്പിച്ചത്. ഈ വരുന്ന നവംബർ, ഡിസംബർ, ജനുവരി ഇൻടേക്കുകളിൽ വിദേശ രാജ്യങ്ങളിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വളരെ നല്ലൊരു അവസരമായിരുന്നു ഈ എക്‌സ്‌പോ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റികളുടെ പ്രതിനിധികളെ നേരിൽ കാണുന്നതിനും സംശയനിവാരണത്തിനും വിവിധ വിദ്യാഭ്യാസ പ്രോഗ്രാമുകളെക്കുറിച്ച് മനസിലാക്കുന്നതിനും ഉള്ള അവസരം എക്‌സ്‌പോയിലൂടെ ലഭിച്ചു.

ഡിപ്പെൻഡന്റ് വിസ ആഗ്രഹിക്കുന്നവർക്ക് അതുമായി ബെന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനും വിസ അസിസ്റ്റൻസിനും ആവശ്യമായ സേവനങ്ങൾ എക്‌സ്‌പോയിൽ ജി. എസ്. എല്ലിന്റെ കൗൺസലേഴ്‌സ് നൽകി. ഈ നവംബർ ഇൻടേക്കിൽ തന്നെ ഡിപ്പെൻഡന്റുമായി ഒരുമിച്ചു പോകാനുള്ള അവസരങ്ങളും ഉണ്ട്.

വിദേശത്തുപോയി നഴ്‌സിംഗ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഒരു നല്ല അവസരമായിരുന്നു ഈ എക്‌സ്‌പോ. യു.കെ. പോലുള്ള രാജ്യങ്ങളിൽ രെജിസ്‌റ്റേർഡ് നഴ്‌സ് ആകാനുള്ള സാധ്യതകളെക്കുറിച്ച് എക്‌സ്‌പോയിൽ വിശദമാക്കി.

വിവിധ വിദേശ യൂണിവേഴ്സിറ്റികളിലെ വിവിധ തരം കോഴ്‌സുകൾ: എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്‌മെന്ററ്, കമ്പ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ കരിയർ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ എക്‌സ്‌പോയിലൂടെ നൽകി. പ്രവേശനം നേടാനുള്ള നടപടിക്രമങ്ങൾ, ക്യാമ്പസ് സൗകര്യങ്ങൾ, പ്ലെയ്‌സ്‌മെന്റ് സാധ്യതകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം എക്‌സ്‌പോയിലൂടെ വിദ്യാർഥികളും മാതാപിതാക്കളും മനസിലാക്കി.

ഗ്ലോബൽ സ്റ്റഡി ലിങ്ക്

To advertise here,


കഴിഞ്ഞ പതിനഞ്ചു വർഷമായി വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ 37000 ൽപരം വിദ്യാർഥികളെ ഉപരിപഠനത്തിന് സഹായിച്ചിട്ടുള്ള ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി ആണ് ഗ്ലോബൽ സ്റ്റഡി ലിങ്ക്. യൂണിവേഴ്‌സിറ്റി അഡ്മിഷൻസ്, വിസ പ്രോസസിംഗ്, സ്‌കോളർഷിപ് ഓപ്ഷൻസ് അങ്ങനെ വിദേശ പഠനത്തിന്റെ എല്ലാ നടപടിക്രമങ്ങളും ജി. എസ്. എൽ പ്രോസസ് ചെയ്യുന്നതാണ്. IELTS നേടിയെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആകർഷകമായ പാക്കേജുകളും ജി.എസ്.എൽ നൽകുന്നുണ്ട്. എസ്‌ക്‌പോയിൽ ലഭ്യമാക്കിയ സേവനങ്ങൾക്കായി ജിഎസ്എല്ലിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക്:
Phone: +91 7025959999, +91 9072697999
Website: www.globalstudylink.co.uk