ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് 2025 (ഗേറ്റ് 2025) അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 1,2,15,16 തീയതികളിലായിട്ടാണ് പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

To advertise here,

ജനുവരി 2നായിരുന്നു ആദ്യം അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കേണ്ടത്. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ ഇത് മാറ്റി ജനുവരി 7ലേക്ക് മാറ്റുകയായിരുന്നു. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://gate2025.iitr.ac.in/