ന്യൂഡല്‍ഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2025-ന് വ്യാഴാഴ്ച (ഒക്ടോബര്‍ 3) കൂടി അപേക്ഷിക്കാം. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അതേസമയം, പിഴതുകയോടെ (ലേറ്റ് ഫീ) ഒക്ടോബര്‍ ഏഴുവരെ അപേക്ഷിക്കാന്‍ അവസരമുണ്ടാകും.
2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് പരീക്ഷകള്‍ നടത്തുക. ഫലം മാര്‍ച്ച് 19-ന് പ്രഖ്യാപിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ ജനുവരി രണ്ടിന് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കാനുള്ള യോഗ്യത
ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഗേറ്റ്. എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ്, കൊമേഴ്സ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- അപ്ലൈ ഓണ്‍ലൈന്‍ ടാബ് സെലക്ട് ചെയ്യുക
- രജിസ്‌ട്രേഷന്‍ നടപടിക്രമം പൂര്‍ത്തിയാക്കുക
- ആവശ്യമുളള വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷാ ഫീ അടയ്ക്കുക. ഫോം സബ്മിറ്റ് ചെയ്യുക
- ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷാ ഫോം പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 65 ചോദ്യങ്ങളാണ് ആകെയുണ്ടാകുക. 100-ലാണ് മാര്‍ക്ക്.
Content Highlights: last date to apply for gate 2025
Published: 03 Oct 2024, 01:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented