
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകൾ ഒക്ടോബർ 15-നു ശേഷം ഘട്ടംഘട്ടമായി തുറക്കാനുള്ള പുതുക്കിയ നിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ പുറത്തിറക്കി. സർക്കാർ പുറത്തിറക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളുകൾക്ക് പ്രവർത്തിക്കാം. സ്കൂളുകൾ തുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാം.
Here are the highlights:
— Dr. Ramesh Pokhriyal Nishank (@DrRPNishank) October 5, 2020
As per para -1 of @HMOIndia's order no. 40-3/2020-DM-I(A) dated 30.09.2020 for reopening, States/UT Governments may take a decision in respect of reopening of schools and coaching institutions after 15th Oct in a graded manner. #SchoolGuidelines pic.twitter.com/JLfJ97qJsF
രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രത്തോടെ മാത്രമേ വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് പ്രവേശനമുള്ളൂ. അറ്റൻഡൻസ് മാനദണ്ഡങ്ങളിൽ ഇളവ് നൽകാം. സ്കൂളുകളിൽ പോകാതെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭ്യമാക്കണം. സ്കൂളുകളിൽ ഉച്ച ഭക്ഷണം തയ്യാറാക്കാനും നൽകാനും പ്രത്യേ സംവിധാനമൊരുക്കണം.
സ്കൂൾ തുറന്നതിനുശേഷം മൂന്നാഴ്ച പരീക്ഷകൾ പാടില്ലെന്ന് നിർദേശത്തിൽ പറയുന്നു. ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ തുടർന്നും നടപ്പാക്കണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
Content Highlights: Education Ministry releases guidelines for reopening schools after 15 October
Published: 05 Oct 2020, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented