റെഗുലര്‍ അഡ്മിഷന്‍ റൗണ്ടുകള്‍ക്ക് ശേഷം സീറ്റൊഴിവ് വരികയാണെങ്കില്‍ പ്ലസ്ടു മാര്‍ക്ക് പരിഗണിക്കാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല. വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് ഇതേ കുറിച്ച് വ്യക്തമാക്കി. അഡ്മിഷന്‍ പ്രക്രിയയ്ക്ക് ശേഷം സീറ്റൊഴിവ് വരുന്നത് നിരവധി വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസ നഷ്ടമുണ്ടാക്കുന്നത്. പുതിയ നടപടി പ്രകാരം സീറ്റുകളെല്ലാം നിറച്ച് പരമാവധി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സാധ്യമാവുന്നു.

To advertise here,

കഴിഞ്ഞ വര്‍ഷം 5,000 സീറ്റുകളാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ഒഴിഞ്ഞു കിടന്നത്. നിര്‍ദിഷ്ട അഡ്മിഷന്‍ റൗണ്ടുകള്‍ക്ക് ശേഷം സീറ്റൊഴിവ് വരികയാണെങ്കില്‍ ബാക്കി സീറ്റുകളിലേക്ക് സര്‍വകലാശാലയ്ക്ക് അഡമിഷന്‍ ടെസ്റ്റ് നടത്തി സീറ്റ് ഫിലിങ് നടത്താം. ഇതുസംബന്ധിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യര്‍(SOP) യുജിസി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.എന്നാല്‍ നിലവില്‍ പ്രവേശന പരീക്ഷ നടത്തില്ലെന്നാണ് വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിന് പകരം മറ്റൊരു സംവിധാനത്തിലൂടെ പ്രവേശനം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2024- 2025 അക്കാദമിക്ക് വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ പ്രക്രിയ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിയുഇടി പ്രവേശന പരീക്ഷയിലൂടെ 65 കോളേജുകളിലധികമായി 71000 സീറ്റുകള്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലഭ്യമാക്കുന്നുണ്ട്