ന്യൂഡൽഹി: ഡൽഹി സർവകലാശാല യുജി പ്രവേശനത്തിന്റെ ഇൻഫർമേഷൻ ബുള്ളറ്റിൻ admission.uod.ac.in -ൽ പ്രസിദ്ധീകരിച്ചു. എല്ലാ പ്രോഗ്രാമുകളിലേക്കും സിയുഇടി യുജി 2025 വഴിയാണ് പ്രവേശനം.

To advertise here,

സിയുഇടി യുജിക്ക് cuet.nta.nic.in വഴി മാർച്ച് 22-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. സീറ്റ് അലോക്കേഷനും പ്രവേശനത്തിനും വിദ്യാർഥികൾ സർവകലാശാലയുടെ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സിഎസ്എഎസ് യുജി) വഴി അപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

സിയുഇടി യുജി പരീക്ഷമാത്രമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുക. സീറ്റ് അലോക്കേഷനും പ്രവേശനവും സർവകലാശാല നടത്തും.