കോഴ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയിക്കാനായി യൂണിവേഴ്സിറ്റി വെബിനാർ നടത്തും

കേരളാ ഡിജിറ്റൽ യൂണിവേഴ്സിറ്റി വ്യാവസായികപരിചയവും അക്കാദമിക് പഠനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പി.ജി. പ്രോഗ്രാം - എംഎസ്‍സി ഡാറ്റ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് കോഴ്സ് തുടങ്ങുന്നു. സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസിന്റെ നേതൃത്വത്തിലുള്ള രണ്ടുവർഷ കോഴ്‌സ് വർക്ക്-ഇമേഴ്സീവ് ലേണിങ് മോഡൽ അടിസ്ഥാനമാക്കിയതാണ്. അതായത് വിദ്യാർത്ഥികൾ പഠനത്തിനൊപ്പം ലൈവ് പ്രോജക്റ്റുകളിൽ പ്രവർത്തിക്കും. ഈ പ്രവൃത്തിപരിചയത്തിലൂടെ വ്യവസായിക ജോലികൾക്ക് പ്രാപ്തരായ നിലയിലാവും വിദ്യാർഥികൾ പഠിച്ചിറങ്ങുക. ക്യാമ്പസ് ഇന്റർവ്യൂ അടക്കമുളള സൗകര്യങ്ങളിലൂടെ വിദ്യാർഥികൾക്ക് പ്ലേസ്‍മെന്റ് ലഭ്യമാക്കുന്ന തുടർ സംവിധാനങ്ങളും ഈ കോഴ്സിന്റെ ഭാഗമായുണ്ട്.
വിദ്യാർഥികൾക്ക് അവരുടെ പഠന - പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ സെമസ്റ്ററുകളിൽ മാസം 10,000 രൂപ മുതൽ അവസാന സെമസ്റ്ററിൽ 30,000 രൂപ വരെ പ്രോജക്ടിൽ നിന്നുള്ള പ്രതിഫലം വരുമാനമായി ലഭിക്കും. സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ്, സെന്റർ ഫോർ അപ്ലൈഡ് എഐ റിസർച്ച് ലാബ്, സെന്റർ ഫോർ ജിയോസ്പേഷ്യൽ അനലിറ്റിക്സ്, സെന്റർ ഫോർ ഡാറ്റ അനലിറ്റിക്സ് എന്നിവയിലൂടെയാവും വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുക.. അക്കാദമിക് ക്രെഡിറ്റുകൾ പ്രോജക്റ്റ് ഡെലിവറബിളുകളുമായി ബന്ധിപ്പിച്ചിരിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ഫുൾ-സ്റ്റാക്ക് ഡെവലപ്മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡെവോപ്സ് തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന കോഴ്‌സിൽ വ്യവസായ നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാവും പരിശീലനം നൽകുക.
20 സീറ്റുകളുള്ള കോഴ്‌സിലേക്കുള്ള പ്രവേശനം സിയുഇടി (പിജി) അല്ലെങ്കിൽ ഡിയുഇടി (ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്) സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്ന 'വർക്ക് ഇന്റഗ്രേറ്റഡ് ലേണിങ്' മാതൃകയോട് പൊരുത്തപ്പെടുന്ന ഈ പ്രോഗ്രാം, വ്യവസായ ആവശ്യങ്ങൾക്കൊത്ത് പരിശീലനം നേടിയ പ്രൊഫഷണലുകളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിദ്യാർഥികളെ അറിയിക്കുന്നതിനായി ഈ മാസം 11, 12 തീയതികളിൽ രാവിലെ 11 മണിക്ക് യൂണിവേഴ്സിറ്റി വെബിനാർ സംഘടിപ്പിക്കുന്നു.
പ്രവേശനം സൗജന്യമാണ്. വിദ്യാർഥികൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിച്ച് വെബിനാറിലേക്കുള്ള പ്രവേശനം ഉറപ്പിക്കാം.
Content Highlights: Kerala Digital University has launched a two-year MSc Data Science and Product Development course featuring a work-immersive learning model. Students can earn ₹10,000 to ₹30,000 monthly by working on live projects starting from the first semester.
Published: 08 May 2026, 10:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented