വിവിധ സർവകലാശാലകളിലേക്കുള്ള ബിരുദതല പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന 2026 സിയുഇടി യുജി പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷൻ തീയതി നീട്ടി. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി നീട്ടണമെന്ന നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ഫെബ്രുവരി നാല് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി ഒൻപത് മുതൽ 11 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസരമുണ്ടായിരിക്കും. ആദ്യം പുറത്തുവിട്ട വിജ്ഞാപനത്തിൽ ജനുവരി 30 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസരം. രജിസ്‌ട്രേഷൻ ചെയ്യുകയും ഫീസ് അടയ്ക്കാൻ സാധിക്കാത്തവർക്കും നിലവിലെ അവസരം ഉപയോഗപ്പെടുത്തി നടപടികൾ പൂർത്തിയാക്കാം.
2026 മെയ് 11 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. കേന്ദ്ര സർവ്വകലാശാലകളിലേക്കും മറ്റ് സംസ്ഥാന, ഡീംഡ്, സ്വകാര്യ സർവ്വകലാശാലകളിലേക്കും പ്രവേശനം നേടാനുള്ള യോഗ്യത പരീക്ഷയായിട്ടാണ് സിയുഇടി നടത്തുന്നത്.
CUET UG 2026 എങ്ങനെ അപേക്ഷിക്കാം:
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: cuet.nta.nic.in
- CUET (UG) 2026 രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക
- പരീക്ഷാ ഫീസ് അടയ്ക്കുക
- കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക
ഇതുവരെ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷ നമ്പർ, പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.
Content Highlights: CUET UG 2026 registration deadline extended to Feb 4th. Apply now for admission to central & other universities. Corrections available Feb 9-11.
Published: 31 Jan 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented