സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന ഈ വർഷത്തെ സിടെറ്റ് പരീക്ഷയുടെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. നാല് ദിവസത്തേക്കാണ് തിരുത്തലുകൾ വരുത്താൻ അവസരമുണ്ടാകുക.

To advertise here,

ഇതിനോടകം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് തിരുത്തലുകൾ വരുത്താൻ അവസരം. ഡിസംബർ 23 മുതൽ 26 വരെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താം. 26- ന് ശേഷം അപേക്ഷയിൽ യാതൊരുവിധത്തിലുള്ള മാറ്റങ്ങളും അനുവദിക്കില്ല. രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, എന്നിവ മാറ്റാൻ സാധിക്കില്ല.

2026 ഫെബ്രുവരി എട്ടിനാണ് സിടെറ്റ് പരീക്ഷ നടത്തുക. പരീക്ഷയുടെ രണ്ട് ദിവസം മുൻപ് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. 2026 മാർച്ച് അവസാനത്തോടെ ഫലമറിയാം. ഈ വർഷം 25,30,436 ഉദ്യോഗാർഥികളാണ് സിടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്ന് സിബിഎസ്ഇ കഴിഞ്ഞ ദിവസം എക്‌സിൽ അറിയിച്ചിരുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസമായ ഡിസംബർ 18-ന് 4,14,981 ആളുകൾ രജിസ്റ്റർ ചെയ്തു.