സി.എസ്.ഐ.ആര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് 2025 ജൂണ്‍ സെഷന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in-ല്‍ നിന്ന്  ഡൗണ്‍ലോഡ് ചെയ്യാം. ജൂലായ് ഇരുപത്തിയെട്ടിന് രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ ഹാളിലേക്ക് പ്രവേശനം ലഭിക്കാന്‍ അഡ്മിറ്റ് കാര്‍ഡ് അനിവാര്യമാണ്.

To advertise here,

രാവിലെ ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള ആദ്യത്തെ ഷിഫ്റ്റില്‍ ലൈഫ് സയന്‍സസ് ആന്‍ഡ് എര്‍ത്ത്, അറ്റ്‌മോസ്പിയര്‍, ഓഷ്യന്‍, പ്ലാനറ്ററി സയന്‍സസ് എന്നിവയാണ് നടക്കുക. മൂന്ന് മുതല്‍ ആറ് വരെയുള്ള ഷിഫ്റ്റില്‍ കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളുടെ പരീക്ഷയും ഉണ്ടാകും.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം.

  • ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in സന്ദര്‍ശിക്കുക.
  • 'ജോയിന്റ് സിഎസ്‌ഐആര്‍- യുജിസി നെറ്റ് ജൂണ്‍ 2025: ക്ലിക്ക് ഹിയര്‍ ടു ഡൗണ്‍ലോഡ് അഡ്മിറ്റ് കാര്‍ഡ്'  എന്ന് ക്ലിക്ക് ചെയ്യുക
  • പുതുതായി തുറക്കുന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി 'സബ്മിറ്റ്' ചെയ്യുക.
  • നിങ്ങളുടെ അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. 
  • അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. 

പരീക്ഷയുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.