ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടന്ന സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ് പരീക്ഷയുടെ ഫലം ഒക്‌ടോബര്‍ 15-ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഒന്‍പത് ലക്ഷത്തോളം പേരാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. സാധാരണയായി നടക്കാറുള്ള ഈ വര്‍ഷത്തെ ജൂണ്‍ ടേമിലെ പരീക്ഷാഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്.
ഹ്യൂമണ്‍ റിസോഴ്‌സ് ഡിവലെപ്‌മെന്റ് ഗ്രൂപ്പ് (HRDG) പ്രകാരം കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചാണ്(CSIR) ആണ് ഫെലോഷിപ്പ്, ഗവേഷണത്തിനുള്ള ഗ്രാന്റ്, നെറ്റ് പരീക്ഷ എന്നിവ നടപ്പിലാക്കുന്നത്.
സാധാരണയായി പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലം പുറത്തുവിടാറുണ്ട്. എന്നാല്‍, വൈകിയ ഫലപ്രഖ്യാപനത്തിന്റെ തിയതി സംബന്ധിച്ച വിവരം ഈ മാസം നാലിനാണ് HRDG- CSIR പുറത്തുവിട്ടത്. സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ് റിസള്‍ട്ട് വൈകുന്നത് വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിരുന്നു.
പരീക്ഷയെ തുടര്‍ന്ന് എന്‍.ടി.എ. ഉത്തരസൂചിക പുറത്തുവിട്ടിരുന്നു. പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ നല്‍കാന്‍ സെപ്റ്റംബര്‍ 13-വരെ സമയം നല്‍കി. ഒരു ചോദ്യത്തിന് 200 രൂപ നിരക്കിലാണ് പരാതികള്‍ ഉന്നയിക്കേണ്ടിയിരുന്നത്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് യഥാര്‍ഥ ഉത്തരസൂചിക പുറത്തുവിടുക.
ശാസ്ത്രവിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്.) ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റാണ് സി.എസ്.ഐ.ആര്‍.-യു.ജി.സി.നെറ്റ്. സി.എസ്.ഐ.ആറും യു.ജി.സി.യും സംയുക്തമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വഴി നടത്തുന്ന ജോയന്റ് സി.എസ്.ഐ.ആര്‍.- യു.ജി.സി.നെറ്റ്; കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലാണുള്ളത്.
ജെ.ആര്‍.എഫ്. യോഗ്യത ലഭിക്കുന്നവര്‍ക്ക് അംഗീകൃതസ്ഥാപനത്തില്‍ ഗവേഷണ പ്രവേശനം ലഭിക്കുമ്പോള്‍ ആദ്യ രണ്ടുവര്‍ഷം മാസം 37,000 രൂപ ലഭിക്കും. മൂന്നാം വര്‍ഷംമുതല്‍ സ്‌റ്റൈപ്പെന്‍ഡ് 42,000 രൂപയാണ് അനുവദിക്കുക.
Content Highlights: CSIR-UGC-NET June 2024 results
Published: 07 Oct 2024, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented