ആഗോള ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമായ കോഴ്‌സേര (Coursera)യും ചാറ്റ്ജിപിടിയും ഒന്നിക്കുന്നു. ഓപ്പണ്‍ എ.ഐയുടെ ഡേവ്‌ഡെ പരിപാടിയിലാണ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോം ചാറ്റ്ജിപിടിയില്‍ നേരിട്ട് ബന്ധിപ്പിക്കുന്നത്. ഇതിലൂടെ കോഴ്‌സേരയിലെ ഉള്ളടക്കം ലോകത്ത് ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ആളുകള്‍ക്കും ലഭ്യമാവും.
ഏകദേശം എണ്‍പത് കോടിയിലധികം ആളുകള്‍ എല്ലാ ആഴ്ചയും ചാറ്റ്ജിപിടി ഉപയോഗിക്കുന്നതായി കോഴ്‌സേര ചൊവ്വാഴ്ച പുറത്തിറക്കിയ മാധ്യമക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗം ആളുകളും പഠനാവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. ചാറ്റ്ജിപിടിയുമായി സംയോജിക്കുന്നതോടെ കോഴ്‌സേരയിലെ വീഡിയോകളും വിവരങ്ങളും ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടിയുമായുള്ള സംഭാഷണത്തിനിടെ ലഭിക്കും. ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോള്‍ കോഴ്‌സേര ആപ്പിനെക്കുറിച്ച് നേരിട്ട് ചോദിക്കാം. കോഴ്‌സേരയിലെ വിവരങ്ങള്‍ സംഭാഷണത്തിലെ ഉള്ളടക്കത്തിന് സഹായകരമാണ് എന്ന് കണ്ടെത്തിയാല്‍ പ്ലാറ്റ്‌ഫോം നിര്‍ദേശിക്കുകയും ചെയ്യും.
ഓപ്പണ്‍ എ.ഐയുമായി കോഴ്‌സേരയുടെ പങ്കാളിത്തം എല്ലാ ആളുകള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായി. കോഴ്‌സേരയുടെ സി.ഇ.ഒ ഗ്രെഗ് ഹാര്‍ട്ട് പറഞ്ഞു. വിശ്വസനീയമായ വിവരങ്ങള്‍ ആളുകളുടെ കൈകളിലേക്ക് എത്തിക്കുമ്പോള്‍ അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നേടാനും ഭാവിയില്‍ ജോലി കണ്ടെത്താനുമുള്ള കഴിവുകള്‍ നേടാനും നേടാന്‍ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി എന്തെങ്കിലും പഠിക്കാന്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി ചാറ്റ്ജിപിടി മാറിയതായിഓപ്പണ്‍ എ.ഐ വൈസ് പ്രസിഡന്റ് (വിദ്യാഭ്യാസം) ലിയ ബെല്‍സ്‌കി പറഞ്ഞു. കോഴ്‌സേരയുമായുള്ള പങ്കാളിത്തം പഠനത്തിനെ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും എളുപ്പത്തില്‍ ലഭിക്കുന്നതുമാക്കുന്നു എന്നും ലിയ പറഞ്ഞു. ചാറ്റ്ജിപിടി ഫ്രീ, ഗോ, പ്ലസ്, പ്രോ പ്ലാനുകള്‍ എന്നിവയില്‍ ലോഗിന്‍ ചെയ്ത എല്ലാവര്‍ക്കും ഈ സൗകര്യം ലഭിക്കും.
Content Highlights: Coursera integrates with ChatGPT to make its vast learning content accessible to millions worldwide, revolutionizing online education through AI-powered conversations.
Published: 07 Oct 2025, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented