കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) 2024 ന് ഓഗസ്റ്റ് ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. മാനേജ്‌മെന്റ് കോഴ്‌സുകളുടെ അഡ്മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് നടത്തുന്നത് കൊല്‍ക്കത്ത ഐഐഎമ്മാണ്.സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. നവംബര്‍ 5ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാവും. നവംബര്‍ 24 നാണ് രാജ്യത്ത് കാറ്റ് പ്രവേശന പരീക്ഷ. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്.

To advertise here,

യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം (സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം)

ഔദ്യോഗിക അറിയിപ്പ് പ്രകാരം 2500 രൂപയാണ് ജനറല്‍ വിഭാഗത്തിന്റെ അപേക്ഷഫീസ്. സംവരണവിഭാഗങ്ങള്‍ക്ക് 1250 രൂപയാണ് ഫീസ്.

21 ഐ.ഐ.എം 1000 ത്തിലധികം വരുന്ന മറ്റു കോളേജുകള്‍ എം.ബി.എ അഡ്മിഷനായി കാറ്റ് സകോറിനെയാണ് പരിഗണിക്കുക. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:  iimcat.ac.in