സിമാറ്റ്‌ (കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ്) ന് അപേക്ഷ നൽകാനുള്ള സമയപരിധി ചൊവ്വാഴ്ച രാത്രി 9.50 വരെ നീട്ടി. ഫീസ് രാത്രി 11.50 വരെ അടയ്ക്കാം. എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റുസ്ഥാപനങ്ങൾ- യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ മാനേജ്മെൻറ് മാസ്റ്റേഴ്സ് തല പ്രോഗ്രാമിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ മാനേജ്മെൻറ് അഭിരുചി പരീക്ഷയാണ് സിമാറ്റ്. അപേക്ഷയിലെ പിശകുകൾ തിരുത്താൻ ഏപ്രിൽ 24 മുതൽ 26 വരെ സൗകര്യമുണ്ടാകും. വിവരങ്ങൾക്ക്: exams.nta.ac.in/CMAT

To advertise here,