
പെരിയ: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിങ്ങിൽ കേരള കേന്ദ്രസർവകലാശാലയ്ക്ക് എ ഗ്രേഡ്. കഴിഞ്ഞ തവണ ബി++ ആയിരുന്നു. 2.76 പോയിന്റ് 3.14 ആയി ഉയർത്തിയാണ് ഈ നേട്ടം.
സെപ്റ്റംബർ 21, 22, 23 തീയതികളിലാണ് നാക് പരിശോധന നടന്നത്. മിസോറം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.ആർ.എസ്. സാംബശിവ റാവു ചെയർമാനായ ആറംഗ സംഘമാണ് ഗ്രേഡ് നിർണയത്തിനായെത്തിയത്. 2009-ൽ സ്ഥാപിതമായ കേരള കേന്ദ്രസർവകലാശാലയ്ക്ക് ചുരുങ്ങിയ വർഷത്തിനുള്ളിലാണ് ഈ നേട്ടം.
വിദൂരവിദ്യാഭ്യാസ, ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അനുമതി സർവകലാശാലയ്ക്ക് ലഭിക്കും.കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിങ്ങിലെ മുന്നേറ്റമെന്ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വരലു പറഞ്ഞു.
Content Highlights: Central University of Kerala improves NAAC grading to ‘A'
Published: 29 Sept 2022, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented