ന്യൂഡൽഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിൽ നൽകിയിരുന്ന ക്യു.ആർ. കോഡ് ചർച്ചയാകുന്നു. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കും ആധികാരികതയ്ക്കുമായി ഉൾപ്പെടുത്തിയ കോഡ് സ്കാൻചെയ്ത വിദ്യാർത്ഥികൾക്ക് ലഭിച്ചത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്.
മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ഇന്റർനെറ്റിൽ ആളുകളെ കബളിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന 'റിക് റോളിങ്' എന്ന ലിങ്കാണ് ഔദ്യോഗിക പരീക്ഷാ പേപ്പറിൽ കടന്നുകൂടിയത്. പ്രതീക്ഷിച്ച വിവരങ്ങൾക്ക് പകരം റിക് ആസ്റ്റ്ലിയുടെ 'Never Gonna Give You Up' എന്ന ഗാനത്തിന്റെ യൂട്യൂബ് വീഡിയോയിലേക്കാണ് എത്തുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചോദ്യപേപ്പറുകളിലെ ക്യു.ആർ. കോഡുകൾ വളരെ കൃത്യതയോടെ പരിശോധിക്കേണ്ടതാണെന്നിരിക്കെ, എങ്ങനെയാണ് ഇത്തരമൊരു അപ്രസക്തമായ ലിങ്ക് ഔദ്യോഗിക രേഖയിൽ വന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് സാങ്കേതികമായ പിഴവാണോ അതോ ബോധപൂർവം ചെയ്തതാണോ എന്ന കാര്യത്തിൽ സി.ബി.എസ്.ഇ. ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല.
Content Highlights: CBSE Class 12 Mathematics paper contained a QR code leading to a Rickroll music video.
Published: 10 Mar 2026, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented