ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ്സ് പരീക്ഷകള്‍ മേയ് നാല് മുതല്‍ നടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡേറ്റ് ഷീറ്റ് വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). 

To advertise here,

പരീക്ഷകള്‍ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ 10 വരെ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ പരീക്ഷയുടെ ഡേറ്റ് ഷീറ്റുകള്‍ സി.ബി.എസ്.ഇ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സി.ബി.എസ്.ഇയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഡേറ്റ്ഷീറ്റുകള്‍ വ്യാജമാണെന്ന് പി.ഐ.ബി വ്യക്തമാക്കി. 

സാധാരണ ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളിലാരംഭിക്കാറുള്ള പരീക്ഷകള്‍ കോവിഡ് രോഗബാധയെത്തുടര്‍ന്നാണ് മേയിലേക്ക് നീട്ടിയത്. സിലബസ് കുറച്ച് ഓഫ്‌ലൈന്‍ രീതിയിലാണ് പരീക്ഷ നടത്തുക. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകളും നടത്തും.

Content Highlights: CBSE Board Exam Classes 10, 12 Date Sheet Is Fake PIB