
2025-26 അധ്യയനവർഷത്തെ എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്‌സ് എന്നീ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് ജൂലായ് ഒന്നിന് വൈകീട്ട് നാലിന് മുൻപായി അതത് പഠനവകുപ്പ്/കോളേജ്/സർവകലാശാലാ സെന്ററുകളിൽ പ്രവേശനംനേടണം. മാൻഡേറ്ററി ഫീസ്: എസ് സി/എസ്ടി/ഒ.ഇ.സി/ഒഇസിയ്ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ: 145 രൂപ. മറ്റുള്ളവർ 575 രൂപ. ഫോൺ : 0494 2407016, 2407017, 2660600.
അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ഒന്നാം അലോട്‌മെന്റ്
അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രോഗ്രാം പ്രവേശനത്തിന്റെ ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ 28-ന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കണം. മാൻഡേറ്ററി ഫീസ്: എസ്‌സി/എസ്ടി/മറ്റു സംവരണ വിഭാഗക്കാർ 145 രൂപ. മറ്റുള്ളവർ: 575 രൂപ. നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവരുടെ അലോട്‌മെന്റ് നഷ്ടമാകും. ഒന്നാം ഓപ്‌ഷൻ ലഭിച്ചവരും ഹയർ ഓപ്‌ഷൻ റദ്ദാക്കുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടണം. ലഭിച്ച ഓപ്‌ഷനിൽ തൃപ്തരായവർ ഹയർ ഓപ്‌ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ റദ്ദാക്കണം. ഹയർ ഓപ്‌ഷൻ നിലനിർത്തുന്നപക്ഷം ഏതെങ്കിലും ഒന്നിലേക്ക് അലോട്‌മെന്റ് ലഭിച്ചാൽ സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്‌മെന്റ് നഷ്ടപ്പെടും. ഹയർ ഓപ്‌ഷൻ റദ്ദാക്കുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പെടുത്ത് സൂക്ഷിക്കണം. രണ്ടാം അലോട്‌മെന്റ് ജൂലായ് രണ്ടിന് പ്രസിദ്ധീകരിക്കും. ഫോൺ: 0494 2407016, 2407017, 2660600.
പ്രവേശനം
ചരിത്രപഠനവകുപ്പിലെ എംഎ ഹിസ്റ്ററി, ഫിലോസഫി പഠനവകുപ്പിലെ എംഎ ഫിലോസഫി, കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ എംകോം പ്രവേശനം 28-ന് രാവിലെ പത്തിന് പഠനവകുപ്പ് ഓഫീസിൽ. ഫോക്‌ലോർ പഠനവകുപ്പിലും വനിതാ പഠനവകുപ്പിലും പിജി പ്രവേശനം 30-ന് രാവിലെ 10 മണിക്ക്. ഫോൺ: 0494 2407366.
വൈവ
വിദൂരവിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ്-സിഡിഒഇ എംഎ ഹിന്ദി ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി വൈവ ജൂലായ് മൂന്ന്, നാല് തീയതികളിൽ. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി
മൂന്നാം വർഷ (2018 പ്രവേശനം) ബിഎച്ച്എം, നാലാംവർഷ (2016 മുതൽ 2018 വരെ പ്രവേശനം) ബിഎച്ച്എം-സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും. ഏഴ്, എട്ട് സെമസ്റ്റർ (2009 സ്കീം-2013 പ്രവേശനം) ബിടെക്/പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലായ് 30 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ. സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകളിലെയും നാലാം സെമസ്റ്റർ (2017 സിലബസ്-2018 മുതൽ 2020 വരെ പ്രവേശനം) ബിഎഡ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് 14-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂരവിഭാഗം നാലാം സെമസ്റ്റർ എംഎ അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി, വിദൂരവിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്-പിജി-എസ്ഡിഇ) എംഎ ഹിന്ദി ഏപ്രിൽ 2024 (സ്പെഷ്യൽ കേസ്) പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
Content Highlights: Calicut University MA Admission Allotment 2025-26
Published: 27 Jun 2025, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented