ബിരുദതല ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, ആയുർവേദ ഫാർമസി കോഴ്സുകളിലെ അഖിലേന്ത്യാ കൗൺസലിങ്ങിന്റെ മൂന്നാംറൗണ്ട് നടപടികൾ aaccc.gov.in ൽ ആരംഭിച്ചു. ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന കൗൺസലിങ്ങിലേക്ക് പുതിയ രജിസ്‌ട്രേഷന് (ബാധകമെങ്കിൽ), ഒക്ടോബർ 14-ന് ഉച്ചയ്ക്ക് രണ്ടുവരെ സൗകര്യമുണ്ടാകും. പണം അടയ്ക്കേണ്ടവർക്ക് അതിനുള്ള അവസരം അതേദിവസം വൈകീട്ട് അഞ്ചുവരെ ലഭിക്കും. ചോയ്‌സ് ഫില്ലിങ് 10 മുതൽ 14-ന് രാത്രി 11.55 വരെ നടത്താം. ചോയ്‌സ് ലോക്കിങ് 14-ന് ഉച്ചയ്ക്ക് രണ്ടുമുതൽ അന്ന് രാത്രി 11.55 വരെയും.
മൂന്നാംറൗണ്ട് അലോട്‌മെന്റ് ഫലം 17-ന് പ്രസിദ്ധപ്പെടുത്തും. സ്ഥാപനത്തിൽ പ്രവേശനം നേടാൻ 18 മുതൽ 22 വരെ സമയം ലഭിക്കും.
മൂന്നാംറൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ളവർ
• നീറ്റ് യു.ജി. 2024 യോഗ്യത നേടിയ, ഈ കൗൺസിലിങ്ങിന്റെ ആദ്യ രണ്ടു റൗണ്ടുകളിൽ രജിസ്റ്റർ ചെയ്യാത്തവർ
• രജിസ്റ്റർചെയ്ത് ആദ്യ രണ്ടുറൗണ്ടുകളിൽ പങ്കെടുത്ത്, രണ്ടിലും സീറ്റ് ലഭിക്കാത്തവർ. ഇവർ പുതിയ രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല.
• ആദ്യറൗണ്ടിൽ സീറ്റ് ലഭിച്ച്, സ്ഥാപനത്തിൽ പ്രവേശനം നേടാതെ ഫ്രീ എക്സിറ്റ് എടുത്തവർ. ഇവരും പുതിയ രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല.
• ആദ്യറൗണ്ടിൽ പ്രവേശനം നേടി, രണ്ടാംറൗണ്ട് അന്തിമഫലം പ്രഖ്യാപിച്ച തീയതിവരെ (ഫലപ്രഖ്യാപന തീയതി ഒഴികെ) ഫ്രീ എക്സിറ്റ് എടുത്തവർ
• ആദ്യറൗണ്ട് പ്രവേശനമെടുത്ത, രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിക്കാത്തവർ
• ആദ്യറൗണ്ട് പ്രവേശനമെടുത്ത, രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷൻ ലഭിക്കാതെ, റൗണ്ട് മൂന്ന് നടപടികൾ ആരംഭിക്കുന്ന ദിവസത്തിന് മൂന്നുദിവസം മുമ്പുവരെ കൗൺസലിങ് ഫീ നഷ്ടപ്പെടുത്തി എക്സിറ്റ് എടുത്തവർ. ഇവർ കൗൺസലിങ് ഫീ പൂർണമായും അടയ്ക്കണം
• ആദ്യറൗണ്ട് പ്രവേശനം നേടി രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്തെങ്കിലും രണ്ടാംറൗണ്ടിൽ പങ്കെടുക്കാത്തവർ.
• രണ്ടാംറൗണ്ട് സീറ്റിൽ പ്രവേശനം നേടി മൂന്നാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്ഷൻ നൽകിയവർ.
• രണ്ടാംറൗണ്ട് അലോട്‌മെന്റ് പ്രകാരം പ്രവേശനം നേടാതെ കൗൺസലിങ് ഫീസ് നഷ്ടപ്പെടുത്തി എക്സിറ്റ് എടുത്തവർ. ഇവർ കൗൺസലിങ് ഫീ പൂർണമായും അടയ്ക്കണം
• രണ്ടാംറൗണ്ട് പ്രവേശനമെടുത്തശേഷം, റൗണ്ട് മൂന്ന് നടപടികൾ ആരംഭിക്കുന്ന ദിവസത്തിന് മൂന്നുദിവസംമുമ്പുവരെ കൗൺസലിങ് ഫീ നഷ്ടപ്പെടുത്തി എക്സിറ്റ് എടുത്തവർ. ഇവർ കൗൺസലിങ് ഫീ പൂർണമായും അടയ്ക്കണം.
രണ്ടാംറൗണ്ട് പ്രവേശനം നേടിയവർക്ക് വ്യവസ്ഥകളോടെ ഇനിയും എക്സിറ്റ് ചെയ്യാം.
16-ന് വൈകീട്ട് അഞ്ചുവരെ എക്സിറ്റ് ചെയ്യുന്നവർക്ക്, കൗൺസലിങ് ഫീ നഷ്ടപ്പെടും. അവർക്ക് എ.എ.സി.സി.സി. കൗൺസലിങ്ങിൽ തുടർന്ന് പങ്കെടുക്കാൻ കഴിയില്ല. പക്ഷേ, സ്റ്റേറ്റ്/യൂണിയൻ ടെറിട്ടറി കൗൺസലിങ്ങിൽ തുടർന്നും പങ്കെടുക്കാം.
രണ്ടാംറൗണ്ട് പ്രവേശനത്തിൽനിന്നും 17-ന് മുതൽ എക്സിറ്റ് ചെയ്യുന്നവർക്കും കൗൺസലിങ് ഫീ നഷ്ടപ്പെടും. അവർക്ക്, എ.എ.സി.സി.സി. കൗൺസലിങ്ങിലോ സ്റ്റേറ്റ്/യൂണിയൻ ടെറിട്ടറി കൗൺസലിങ്ങിലോ തുടർന്നു പങ്കെടുക്കാൻ കഴിയില്ല.
അറിയിപ്പുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. മൂന്നാംറൗണ്ടിന്റെ അർഹത സംബന്ധിച്ച വിശദമായ വ്യവസ്ഥകൾ, മൂന്നാംറൗണ്ട് റിപ്പോർട്ടിങ് വ്യവസ്ഥകൾ തുടങ്ങിയവ, വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ, കൗൺസലിങ് സ്‌കീം 2024, എഫ്.എ.ക്യു. എന്നിവയിൽ ലഭിക്കും.
Content Highlights: ayush ug central counselling third round choice filling
Published: 10 Oct 2024, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented