മാസം 75,000 രൂപ ലഭിക്കുന്ന പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് (പി.ഡി.എഫ്) ആന്ധ്ര സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു.
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, മെറ്റിയോറോളജി ആന്‍ഡ് ഓഷ്യനോഗ്രഫി, ബയോകെമിസ്ട്രി, ഫിസിക്‌സ്, എന്‍ജിനിയറിങ് (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി), മാനേജ്‌മെന്റ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് എന്നീ മേഖലകളിലെ മുന്‍നിര ഗവേഷണപരിശീലനങ്ങള്‍ക്കാണ് 'ആന്ധ്ര യൂണിവേഴ്‌സിറ്റി-റൂസ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോഷിപ്പ് സ്‌കീം' അവസരമൊരുക്കുന്നത്.
പത്തുവര്‍ഷത്തിനിടെ പിഎച്ച്.ഡി. എടുത്തതായിരിക്കണം. പ്രായം 38 കവിയരുത്. വനിതകള്‍ക്കും പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍ക്കും രണ്ടുവര്‍ഷത്തെ ഇളവ്.
അപേക്ഷാര്‍ഥിക്ക് 'ഹൈ ഇംപാക്ട് ഫാക്ടര്‍' ജേണലുകളില്‍ രണ്ടുപ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരിക്കുകയോ ഡോക്ടറല്‍ തീസിസിന്റെ അടിസ്ഥാനത്തില്‍ പേറ്റന്റ് ഉണ്ടായിരിക്കുകയോ വേണം. ഈ ഫെലോഷിപ്പ് ഇതിനുമുമ്പ് ലഭിച്ചിരിക്കരുത്.
അപേക്ഷാഫോറം www.andhrauniversity.edu.in എന്ന സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷാഫീസ് 500 രൂപ (പട്ടിക വിഭാഗക്കാര്‍ക്ക് 250 രൂപ). 'രജിസ്ട്രാര്‍, ആന്ധ്ര യൂണിവേഴ്‌സിറ്റി' എന്ന പേരില്‍ വിശാഖപട്ടണത്തുമാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി തുകയടയ്ക്കണം. തീസിസുമായി ബന്ധപ്പെട്ട പ്ലാഗറിസം സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പ്രൊജക്ട് പ്രൊപ്പോസല്‍ പിഎച്ച്.ഡി. തീസിസ് വിഷയത്തില്‍നിന്ന് വിഭിന്നമായിരിക്കണം.
വര്‍ഷത്തില്‍ രണ്ടുതവണ അപേക്ഷ ക്ഷണിക്കും. ആദ്യതവണയിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിലാസം, 'ദി ഡീന്‍ (റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്), ആന്ധ്ര യൂണിവേഴ്‌സിറ്റി, വിശാഖപട്ടണം, ആന്ധ്രപ്രദേശ്- 530003'.
പ്രോജക്ട് പ്രസന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. പി.ഡി.എഫ്. കാലാവധി രണ്ടുവര്‍ഷമാണ്. ഫെലോഷിപ്പിനുപുറമേ ഹൗസ് റെന്റ് അലവന്‍സ്, ഒരുലക്ഷം രൂപ വരെയുള്ള പ്രതിവര്‍ഷ കണ്ടിന്‍ജന്‍സി ഗ്രാന്റ് എന്നിവയും ലഭിക്കും.
Content Highlights: Apply noNow for Post Doctoral Fellowship at Andhra University
Published: 24 Jan 2020, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented