ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ഗവേഷകര്‍ക്ക് നല്കുന്ന രാമന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന്റെ ഭാഗമാകാന്‍ അവസരം.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്സ്റ്റിറ്റിയൂഷന് ഓഫ് എമിനന്‍സ് (ഐ.ഒ.ഇ.) പോസ്റ്റ് - ഡോക് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.
വിഷയങ്ങള്‍
ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സസ്, മെക്കാനിക്കല്‍ സയന്‍സസ്, ഇലക്ട്രിക്കല്‍ ഇല ക്ട്രോണിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സസ് എന്നീ മേഖലകളിലും ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച്, മറ്റ് ഇന്റര്‍ ഡിസിപ്ലിനറി കേന്ദ്രങ്ങള്‍ എന്നീ മേഖലകളിലുമാണ് ഫെലോഷിപ്പുകള്‍. അപേക്ഷകര്‍ക്ക് പിഎച്ച്.ഡി. ബിരുദം വേണം. പിഎച്ച്.ഡി. പ്രബന്ധം സമര്‍പ്പിച്ചവര്‍ക്കും അപേക്ഷിക്കാം.
ഫെലോഷിപ്പ്
ഒരുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. സി.വി. രാമന് പോസ്റ്റ് - ഡോക് പ്രതിമാസ ഫെലോഷിപ്പ് ഒരു ലക്ഷം രൂപയാണ്. കണ്ടിജന്‍സി ഗ്രാന്റായി എട്ട് ലക്ഷം രൂപ. ഐ.ഒ.ഇ. പോസ്റ്റ് ഡോക് സ്ഥാനം ലഭിക്കുന്ന പിഎച്ച്.ഡി.ക്കാര്‍ക്ക് ഫെലോഷിപ്പ് 47,000 രൂപയാണ്. പിഎച്ച്.ഡി.യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് 49,000 രൂപ നിരക്കിലും പിഎച്ച്.ഡി.യും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് 54,000 രൂപ നിരക്കിലും ലഭിക്കും. കൂടാതെ വീട്ടുവാടക ബത്തയും. പ്രതിവര്‍ഷ റിസര്‍ച്ച് ഗ്രാന്റ് മൂന്നുലക്ഷം രൂപയാണ്.
അപേക്ഷ
അപേക്ഷ എപ്പോള്‍ വേണമെങ്കിലും നല്‍കാം. അടുത്ത ത്രൈമാസ സൈക്കിളില്‍ പരിഗണിക്കാനുള്ള അപേക്ഷ മാര്‍ച്ച് 31-നകം നല്‍കണം. വിവരങ്ങള്‍ക്ക്: iisc.ac.in/post-docs/
Content Highlights: applications invited for raman post doctoral fellowship
Published: 31 Jan 2022, 10:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented