മത്സരപരീക്ഷകളുടെ ഫലം പുറത്തുവരുമ്പോൾ ഉദ്യോഗാർഥിയുടെ ഏറെനാളത്തെ പ്രയ്തനത്തിൻ്റെ കഥകൾ പലതും ചർച്ചയാകാറുണ്ട്. എന്നാൽ ഇവരുടെ കുടുംബവും കൂട്ടുകാരും തയ്യാറെടുപ്പുകളുടെ നാളുകളിൽ നൽകുന്ന പിന്തുണയും ശ്രദ്ധയും പലരും അറിയാതെ പോകാറുണ്ട്. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനുജ് അഗ്നിഹോത്രിയുടെ നേട്ടത്തിൽ കുടുംബം ഒപ്പം നിന്നതെങ്ങനെയെന്നത് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
രാജസ്ഥാനിലെ റാവത്ത്ഭട്ട സ്വദേശിയായ ഇരുപത്തിയാറുകാരൻ തന്റെ മൂന്നാം ശ്രമത്തിലാണ് മികച്ച വിജയം കൈവരിച്ചത്. അറ്റോമിക് പവർ സ്റ്റേഷനിലെ ടെക്നീഷ്യനായ കൃഷ്ണ ബിഹാരി അഗ്നിഹോത്രിയുടെയും മഞ്ജു അഗ്നിഹോത്രിയുടെയും മകനായ അനുജ്, ജോധ്പൂർ എയിംസിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. 2023-ൽ ഡാനിക്സ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഐഎഎസ് എന്ന ലക്ഷ്യത്തിനായി അദ്ദേഹം പഠനം തുടരുകയായിരുന്നു.
അനുജിന്റെയും സഹോദരന്റെയും വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിനായി മാതാപിതാക്കൾ സ്വന്തം സാമൂഹിക ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മക്കളുടെ പഠനത്തിനായി വേണ്ടി കുടുംബ ചടങ്ങുകളും ആഘോഷങ്ങളും അവർ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
മക്കളുടെ ഭക്ഷണത്തിനും ഉറക്കത്തിനുമായി അനുജിൻ്റെ വീട്ടിൽ കർശനമായ ടൈംടേബിൾ തന്നെ നടപ്പിലാക്കിയിരുന്നു. എംബിബിഎസിന് ശേഷമുള്ള സിവിൽ സർവീസ് തയ്യാറെടുപ്പുകൾക്ക് മാതാപിതാക്കൾ പൂർണ്ണ പിന്തുണയാണ് നൽകിയത്.
Content Highlights: UPSC Success: How This Family Backed Their Son’s IAS Dream
Published: 07 Mar 2026, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented