ഹൈദരാബാദ്: സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി നിർണായക ചുവടുവെപ്പുമായി ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും ആഗോള വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിസൈൻ പ്ലാറ്റ്‌ഫോമായ കാൻവ സൗജന്യമായി ലഭ്യമാക്കും. സ്കൂൾ വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും കാൻവയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം വിദ്യാർത്ഥികൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്.
സാങ്കേതിക സാധ്യതകൾ വിലയിരുത്തിക്കൊണ്ട്, നിലവിലുള്ള ലീപ്പ് ആപ്പ്, ഗൂഗിൾ വർക്ക്‌സ്‌പേസ്, സ്കൂളുകളിൽ വിതരണം ചെയ്യുന്ന ക്രോംബുക്കുകൾ എന്നിവയുമായി കാൻവ പ്ലാറ്റ്‌ഫോം സംയോജിപ്പിക്കും. സംസ്ഥാന കരിക്കുലത്തിന് അനുയോജ്യമായ തെലുങ്ക്, ഇംഗ്ലീഷ് ടെംപ്ലേറ്റുകളുടെ പ്രത്യേക ലൈബ്രറി എസ്.സി.ഇ.ആർ.ടി വികസിപ്പിക്കും.
വിദ്യാർഥികളുടെ സുരക്ഷയും ഡാറ്റാ സംരക്ഷണവും ഉറപ്പാക്കാൻ റോൾ അധിഷ്ഠിത പെർമിഷനുകളും അധ്യാപകരുടെ നിയന്ത്രണത്തിലുള്ള എ.ഐ ഫീച്ചറുകളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്കായി ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ് മാതൃകയിൽ ഘട്ടങ്ങളായുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ക്ലാസ് മുറികളിൽ നിർമിത ബുദ്ധി ടൂളുകൾ ഉത്തരവാദിത്തത്തോടെയും ഫലപ്രദമായും ഉപയോഗിക്കാൻ അധ്യാപകരെ സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ക്ലാസ് മുറികളുടെ വിപുലീകരണം, എ.ഐ അധിഷ്ഠിത പഠന സഹായികൾ, വിപുലമായ അധ്യാപക പരിശീലനം എന്നിവയുൾപ്പെടെയുള്ള ആന്ധ്രാപ്രദേശിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ പരിവർത്തന പദ്ധതികളുടെ ഭാഗമായാണ് കാൻവയുമായുള്ള ഈ പുതിയ സഹകരണം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Content Highlights: In a first-of-its-kind initiative in India, the Andhra Pradesh government has partnered with Canva to provide free premium visual communication and AI design tools to all government school students and teachers.
Published: 21 Jun 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented