എയിംസ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ നഴ്‌സിങ് ഓഫീസർ നിയമനത്തിനായുള്ള പരീക്ഷക്ക് (നോർസെറ്റ്) ഇപ്പോൾ അപേക്ഷിക്കാം. 27 സ്ഥാപനങ്ങളിലായി 2218 ഒഴിവാണുള്ളത്. നഴ്‌സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
എയർപോർട്‌സ് അതോറിറ്റിയിൽ 389 മാനേജർ/ ജൂനിയർ എക്‌സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റീസ്ഷിപ്പിനും (1100 ഒഴിവ്) വ്യേമസേനയിൽ അഗ്നിവീർ നോൺ കോംപാറ്റന്റ് തിരഞ്ഞെടുപ്പിനും വിജ്ഞാപനമായിട്ടുണ്ട്. ഈയാഴ്ചയിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2026 ഒക്ടോബറിൽ കേരള പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ വിവരങ്ങളും ഈ ലക്കത്തിൽ ചേർത്തിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ വൈസ് ചാൻസലർ ഡോ. ജഗതി രാജുമായുള്ള അഭിമുഖവും ഉണ്ട്. സർവകലാശാലയിലെ പുതിയ കോഴ്‌സുകളെ കുറിച്ച് ഇതിൽ അദ്ദേഹം വിശദീകരിക്കുന്നു.
ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കുള്ള രണ്ട് മാതൃകാചോദ്യപേപ്പറുകൾ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെപ്റ്റംബർ 19-ന് നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും എട്ട് സ്‌പെഷ്യൽ പേജുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും'' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (കെ.എസ്.ബി.സി.ഡി.സി.), ട്രീറ്റ് മെന്റ് ഓർഗനൈസർ, അസിസ്റ്റന്റ് മെയിൻസ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് ജയിലർ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.
ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/

To advertise here,