ന്യൂഡല്‍ഹി: യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. 2025 ജനുവരി 21-നും 27-നും നടക്കുന്ന പരീക്ഷകള്‍ക്കായുളള അഡ്മിറ്റ് കാര്‍ഡുകളാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചത്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 85 വിഷയങ്ങളിലായി വിവിധ നഗരങ്ങളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് പരീക്ഷ നടത്തുന്നത്.
അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
1) യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജില്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) അപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക
4) സ്‌ക്രീനില്‍ തെളിയുന്ന അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് ഔട്ടെടുത്തു സൂക്ഷിക്കുക
Content Highlights: admit cards for ugc net 2024 exams have been published
Published: 19 Jan 2025, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented