ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ.) സാമ്പത്തികശാസ്ത്ര മേഖലയിലെ യുവ ശാസ്ത്രജ്ഞര്‍ക്കായി ഉപന്യാസമത്സരം നടത്തുന്നു.  ലോക വ്യാപാര സംഘടനയെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലകളെക്കുറിച്ചും ഉയര്‍ന്ന നിലവാരമുള്ള സാമ്പത്തികശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കാനും ഡബ്ല്യു.ടി.ഒ.യും അക്കാദമിക സമൂഹവുമായുള്ള ബന്ധം ദൃഢീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.  

To advertise here,

മേഖലകള്‍  

വ്യാപാരനയം, അന്താരാഷ്ട്ര വ്യാപാര സഹകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ അഭിസംബോധന ചെയ്യുന്നതായിരിക്കണം ഉപന്യാസങ്ങള്‍. ഒരാള്‍ക്ക് ഒറ്റയ്‌ക്കോ, ഒന്നില്‍ക്കൂടുതല്‍പേര്‍ ചേര്‍ന്നോ ഉപന്യാസം രചിക്കാം. രചയിതാവ് പിഎച്ച്.ഡി. ബിരുദധാരിയോ, പിഎച്ച്.ഡി. ബിരുദത്തിന്റെ പൂര്‍ത്തീകരണഘട്ടത്തില്‍ നില്‍ക്കുന്ന വ്യക്തിയോ ആയിരിക്കണം. 30 വയസ്സിനു മുകളിലെങ്കില്‍ പിഎച്ച്.ഡി. ഡിഫന്‍സിനു ശേഷം രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞിരിക്കരുത്. ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്നുള്ള രചനയെങ്കില്‍, വ്യവസ്ഥകള്‍ ഏവര്‍ക്കും ബാധകമായിരിക്കും. 

ഉപന്യാസം 15,000 വാക്കുകളില്‍ കവിയരുത്.  ഉപന്യാസം പി.ഡി.എഫ്. ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്ത് essay.award@wto.org എന്ന ഇ-മെയിലിലേക്ക് അയക്കണം. അവസാന തീയതി ജൂണ്‍ എട്ട്. ഉപന്യാസത്തിനൊപ്പം രചയിതാക്കളുടെ കരിക്കുലം വിറ്റയും അറ്റാച്ച് ചെയ്തിരിക്കണം. അതില്‍ ഇപ്പോഴത്തെ സ്ഥാനം, പിഎച്ച്.ഡി. നല്‍കിയ/നല്‍കുന്ന സ്ഥാപനത്തിന്റെ വിവരം, നല്‍കിയ വര്‍ഷം/പ്രതീക്ഷിത വര്‍ഷം, ജനനത്തീയതി എന്നിവ ഉണ്ടായിരിക്കണം.  സമ്മാനം  ഡബ്ല്യു.ടി.ഒ.യുടെ ഇക്കണോമിക് റിസര്‍ച്ച് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിവിഷന്‍ ജൂണ്‍ 24-നകം അര്‍ഹത നേടുന്ന ഉപന്യാസങ്ങളുടെ ഷോര്‍ട്ട് ലിസ്റ്റിങ് പൂര്‍ത്തിയാക്കും. രചയിതാക്കളെ വിവരം അറിയിക്കും. സെലക്ഷന്‍ പാനല്‍ വിജയിയെ സംബന്ധിച്ച അന്തിമതീരുമാനം ജൂലായ് 24-നകം എടുക്കും.  

സമ്മാനം 

5000 സി.എച്ച്.എഫ്. (സ്വിസ് ഫ്രാങ്ക്- ഏകദേശം 3,93,000 രൂപ). ഇന്റര്‍നാഷണല്‍ ട്രേഡ് സംബന്ധിച്ച ഏറ്റവും വലിയ കോണ്‍ഫറന്‍സായ യൂറോപ്യന്‍ ട്രേഡ് സ്റ്റഡി ഗ്രൂപ്പിന്റെ വാര്‍ഷിക മീറ്റിങ്ങില്‍ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അവാര്‍ഡ് ദാനം സെപ്റ്റംബര്‍ 10-12 കാലയളവില്‍ ബെല്‍ജിയത്തില്‍ നടക്കും. സമ്മാനം സ്വീകരിക്കാനുള്ള ഫണ്ടിങ് വിജയിക്ക് ലഭിക്കുന്നതാണ്. വിജയിയുടെ ഉപന്യാസം ഡബ്ല്യു.ടി.ഒ. വര്‍ക്കിങ് പേപ്പര്‍ സീരീസില്‍ പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക്: https://www.wto.org/english/res_e/reser_e/essaywards_e.htm 

Content Highlights: World Trade organisation Essay Competition for young Scientists