കായികമേഖലയിലെ ശാസ്ത്രം, സാങ്കേതികജ്ഞാനം, മാനേജ്മെന്റ്‌, പരിശീലനം തുടങ്ങിയവയിലെ പഠനങ്ങൾക്ക് പ്രാധാന്യം നൽകുന്ന, നാഷണൽ സ്പോർട്‌സ് യൂണിവേഴ്‌സിറ്റി 2022-’23-ൽ നടത്തുന്ന ബിരുദ/ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ, യുവജനകാര്യ സ്പോർട്‌സ് മന്ത്രാലയത്തിന്റെ കീഴിൽ മണിപ്പുരിലെ ഇംഫാലിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്.

To advertise here,

യു.ജി. പ്രോഗ്രാമുകൾ

(i) ബാച്ച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് [ബി.പി.ഇ.എസ്.- മൂന്നുവർഷം] (ii) ബാച്ച്‌ലർ ഓഫ് സയൻസ് ഇൻ സ്പോർട്‌സ് കോച്ചിങ് [ബി.എസ്‌സി.(സ്പോർട്‌സ് കോച്ചിങ്‌)-നാലുവർഷം].

യോഗ്യത: ഹയർസെക്കൻഡറി/തത്തുല്യപരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക്) ജയിച്ചിരിക്കണം. അതോടൊപ്പം അപേക്ഷാർഥി കൈവരിച്ചിരിക്കേണ്ട സ്പോർട്‌സ് മികവ്, മറ്റുവ്യവസ്ഥകൾ എന്നിവ www.nsu.ac.in/admission ലിങ്കിലുള്ള പ്രോ​െസ്പക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്.

പി.ജി. പ്രോഗ്രാമുകൾ

(i) മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പോർട്‌സ് കോച്ചിങ് (ii) മാസ്റ്റർ ഓഫ് ആർട്‌സ് ഇൻ സ്പോർട്‌സ് സൈക്കോളജി (iii) മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്‌സ് (എല്ലാം രണ്ടുവർഷം, നാല് സെമസ്റ്റർ)

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട അക്കാദമിക്/ സ്പോർട്‌സ് യോഗ്യത (ബാധകമെങ്കിൽ), മറ്റുവ്യവസ്ഥകൾ എന്നിവ, പ്രോ​െസ്പക്ടസിൽ ലഭ്യമാണ്. വനിതകൾക്ക് 30 ശതമാനം സീറ്റ്‌ സംവരണംചെയ്തിട്ടുണ്ട്.

കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി  JOIN Whatsapp group

പ്രവേശനം

ജൂലായ് 19-ന് നടത്തുന്ന നാഷണൽ സ്പോർട്‌സ് യൂണിവേഴ്‌സിറ്റി എൻട്രൻസ് എക്സാമിനേഷൻ, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, ഗെയിം പ്രൊഫിഷ്യൻസി, വൈവ വോസി, അപേക്ഷാർഥിയുടെ സ്പോർട്‌സ് നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരുവനന്തപുരം (കാര്യവട്ടം) ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ) ടെസ്റ്റ് സെന്റാണ്.

തൊഴിലവസരങ്ങൾ

കായികപരിശീലനരംഗത്ത് വൈദഗ്ധ്യം നേടാനും പ്രവർത്തിക്കാനും സഹായകരമാകുന്ന കോഴ്‌സുകളാണ് നടത്തുന്നത്. സ്പോർട്‌സ് കോച്ച്, കോച്ചിങ് കൺസൽട്ടന്റ്, പേഴ്‌സണൽ ട്രെയിനർ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർ, സ്പോർട്‌സ് ഓഫീസർ/ അഡ്മിനിസ്‌ട്രേറ്റർ, ഫിറ്റ്‌നസ് സെന്റർ മാനേജർ, സ്പോർട്‌സ് തെറാപ്പിസ്റ്റ്, ഇൻസ്ട്രക്ടർ, സ്പോർട്‌സ് സൈക്കോളജിസ്റ്റ്, സ്പോർട്‌സ് കൗൺസലർ, പ്രൈവറ്റ് പ്രാക്ടീഷണർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ സഹായകരമായവയാണ് പ്രോഗ്രാമുകൾ. ഫിറ്റ്‌നസ് ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയിൽ ജോലിയവസരങ്ങളുണ്ട്.