റിസൾട്ടിനെക്കുറിച്ച്‌ ചിന്തിക്കരുത്, പരീക്ഷയെ എങ്ങനെ ഫലപ്രദമായി നേരിടാം?


By നിതിന്‍ എ.എഫ്‌

2 min read
Read later
Print
Share

Representative Image| Photo: Madhuraj

നമ്മുടെ കുട്ടികൾ ഒരു പരീക്ഷാ കാലത്തിലേക്ക് കടക്കുകയാണ്. കുട്ടികൾ വളരെ തീവ്രമായി പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. പ്രത്യേകിച്ചു പൊതുപരീക്ഷകളും തുടർന്ന് മത്സരപരീക്ഷയുടെയും മാസങ്ങൾ ആണ് വരാൻ പോകുന്നത്. ഈ അവസരത്തിൽ കുട്ടികളും രക്ഷിതാക്കളും മനസിലാക്കേണ്ടതായ ചില കാര്യങ്ങളുണ്ട്‌. ഈ അവസരത്തിൽ പഠനകാര്യങ്ങളിൽ കൂടുതൽ ആയി സമ്മർദ്ദം കുട്ടികളിൽ ചെലുത്താതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം സമ്മർദ്ദങ്ങൾക്ക് ഉള്ളതല്ല, മറിച്ചു പഠിച്ച കാര്യങ്ങൾ ആവർത്തിച്ച് പഠിക്കുന്നതിനും വിട്ടുപോയ പ്രധാന ഭാഗങ്ങൾ പഠിക്കുന്നതിനും ഉള്ള സമയമാണ്‌. ഈ സമയം കുട്ടികളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നത്‌ അവരുടെ പരീക്ഷയിലെ പ്രകടനത്തെ ബാധിക്കുന്നതിനു കാരണം ആകും. കുട്ടികൾക്ക് സമ്മർദ്ദങ്ങൾ ഇല്ലാതെ സ്വയം പഠിക്കുന്നതിനു ഉള്ള അവസരമാണ് ഈ അവസരത്തിൽ ഉണ്ടാക്കേണ്ടത്. കുട്ടികൾ സ്വയം സമ്മർദ്ദത്തിൽ ആക്കുന്ന പ്രവണതയും കണ്ടു വരുന്നു. മറ്റുള്ളവരുമായുള്ള താരതമ്യം പൂർണമായും ഒഴുവാകേണ്ടത് ഫലപ്രദമായ പഠനത്തിന് ആവശ്യമാണ്.

ഈ അവസരത്തിൽ വിദ്യാർത്ഥികൾ ആരും റിസൾട്ടിനെ കുറിച്ച് ചിന്തിക്കരുത്. പകരം എന്റെ അറിവ് വർധിപ്പിക്കാൻ വേണ്ടിയുള്ള ആത്മാർത്ഥമായും സത്യസന്ധമായും വിശ്വസ്തതയോടും കൂടെ ഉള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത്. ഈ സമീപനം വിദ്യാർത്ഥികളിൽ യഥാർത്ഥമായ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് സഹായിക്കും.

ഒരു കൃത്യമായ ദിനചര്യ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുക. അത് എല്ലാദിവസവും ഒരുപോലെ ആകത്തക്ക നിലയിൽ ക്രമീകരിക്കുക. പ്രതേകിച്ചു ഉറക്കം, ഭക്ഷണം, എക്‌സർസൈസ്, പഠനം മുതലായവ.ഇതില്‍ പരീക്ഷാസമയം വീട്ടിലും കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന് പരീക്ഷ എല്ലാദിവസവും പത്തു മണിമുതൽ പന്ത്രണ്ടു മണിവരെയും രണ്ടു മണിമുതൽ നാലുമണിവരെയും ആണെങ്കിൽ ഇപ്പോഴേ എല്ലാ ദിവസവും ആ സമയം വേറെ ഒന്നിലും വ്യാപൃതരാവാതെ മാതൃക പരീക്ഷകള്‍ക്കായോ ഉത്തരങ്ങൾ എഴുത്തിനോക്കുന്നതിനോ മുൻകാല ചോദ്യങ്ങൾ ചെയ്ത്‌ നോക്കുന്നതിനോ ആത്മാർഥമായി മുൻകൈ എടുക്കുക. ഇത് പരീക്ഷാപ്പേടി കുറക്കുന്നതിന് സഹായിക്കും.

പരീക്ഷ എഴുതാൻ പോകുന്ന ഭൂരിഭാഗം പേരിലും ചെറിയ രീതിയിൽ ഉള്ള പെർഫോമൻസ് ആങ്‌സൈറ്റി ഉണ്ടാകാറുണ്ട്. ഇത് വലിയ പ്രശ്നമായി കാണേണ്ടതില്ല. കാരണം ചെറിയ രീതിയിൽ ഉള്ള പെർഫോമൻസ് ആങ്‌സൈറ്റി നമ്മുടെ ഏകാഗ്രത വർധിപ്പിക്കുന്നതിനും പരീക്ഷയെ കുറേക്കൂടെ സീരിയസ് ആയി സമീപിക്കുന്നതിനും സഹായിക്കും. ഉത്കണ്ഠ ഒരു പ്രശ്നമായി മാറുന്നത് പരീക്ഷ എഴുതുന്നതിനു തടസം ആകുന്നെങ്കിൽ മാത്രമാണ്. അങ്ങനെ ഉണ്ടെങ്കിൽ കുറച്ചുകൂടെ സൂക്ഷ്മമായി ഒരു മാനസിക വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്.

അതുപോലെ പഠിക്കാൻ ഇഷ്ടം ഉള്ള വിഷയങ്ങൾ ആദ്യം കുറച്ചു സമയമെടുത്ത് പഠിക്കുകയും പിന്നീട്‌ പ്രയാസം ഉള്ള വിഷയങ്ങൾ കൂടുതൽ സമയം എടുത്ത് പഠിക്കുകയും ചെയ്യന്നത് കുറച്ചുകൂടെ വിദ്യാർത്ഥികളെ സഹായിക്കും. നിങ്ങൾക്ക് നല്ല ഒരു അക്കാഡമിക് ലൈഫ് ഞാൻ ആശംസിക്കുന്നു.

(പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ് ലേഖകന്‍)

Content Highlights: How to face Exams

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented