
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) നാലുവര്‍ഷ ബാച്ച്‌ലര്‍ ഓഫ് സയന്‍സ്-ബി.എസ്. (റിസര്‍ച്ച്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
വിഷയങ്ങള്‍
എട്ട് സെമസ്റ്റര്‍ പ്രോഗ്രാമില്‍ ബയോളജി, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ മേജര്‍ ഡിസിപ്ലിനുകള്‍ ലഭ്യമാണ്. ആദ്യ മൂന്നുസെമസ്റ്ററുകളില്‍ എല്ലാ വിദ്യാര്‍ഥികളും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എന്‍ജിനിയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കണം. തുടര്‍ന്നുള്ള മൂന്നു സെമസ്റ്ററുകളില്‍ സ്പെഷ്യലൈസേഷനാണ്. ഏഴാം സെമസ്റ്ററില്‍ അഡ്വാന്‍സ്ഡ് ഇലക്ടീവ് കോഴ്സുകള്‍ക്കൊപ്പം ഗവേഷണ പ്രോജക്ടും ആരംഭിക്കും. അവസാന സെമസ്റ്ററില്‍ പ്രോജക്ട് പൂര്‍ത്തിയാക്കണം.
യോഗ്യത
മറ്റുവിഷയങ്ങള്‍ക്കൊപ്പം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി പഠിച്ച് ഫസ്റ്റ് ക്ലാസ്/60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് നേടി (പട്ടികവിഭാഗക്കാര്‍ക്ക് പാസ് ക്ലാസ്), 10+2/തത്തുല്യ പരീക്ഷ, 2021-ല്‍ ജയിച്ചിരിക്കുകയോ 2022-ല്‍ ജയിക്കുകയോ ചെയ്തിരിക്കണം.
പ്രവേശനരീതി
പ്രവേശനത്തിനായി ഐ.ഐ.എസ്സി. പരീക്ഷയൊന്നും നടത്തുന്നില്ല. ദേശീയതലത്തിലെ നിശ്ചിത പ്രവേശനപരീക്ഷകളില്‍ യോഗ്യത നേടിയവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. നാലുചാനല്‍ വഴിയാണ് പ്രവേശനം.
1. കിഷോര്‍ വൈഗ്യാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.): കെ.വി.പി.വൈ ഫെലോഷിപ്പ് സ്ട്രീം, വര്‍ഷം: എസ്.എ.-2020, എസ്.എക്സ്.- 2021, എസ്.ബി.-2021. എസ്.സി./എസ്.ടി. എംപവര്‍മെന്റ് ഇനീഷ്യേറ്റീവ് വഴി കെ.വി.പി.വൈ. ഫെലോഷിപ്പിന് അര്‍ഹത നേടിയിരിക്കേണ്ട സ്ട്രീം, വര്‍ഷം: എസ്.എ- 2020, എസ്.എക്സ് - 2021
2. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) -മെയിന്‍ 2022
3. ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) 2022
4. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.-2022
ഇവയിലൊന്നിലെ മികവുപരിഗണിച്ചാകും തിരഞ്ഞെടുപ്പ്. വനിതകള്‍ക്ക്, അംഗീകൃത സീറ്റിന്റെ 10 ശതമാനം അധികം സീറ്റുകള്‍ സൂപ്പര്‍ ന്യൂമററി സീറ്റുകളായി അനുവദിക്കും.
സ്‌കോളര്‍ഷിപ്പ്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശന ചാനലിനനുസരിച്ച് കെ.വി.പി.വൈ./ ഇന്‍സ്പെയര്‍/ഐ.ഐ.എസ്സി. പ്രൊമോഷണല്‍ സ്‌കീം എന്നിവ വഴിയുള്ള സ്‌കോളര്‍ഷിപ്പ് അര്‍ഹതയുണ്ടാകും. മികവുള്ളവര്‍ക്ക് ഇന്ത്യന്‍, മള്‍ട്ടിനാഷണല്‍ ഏജന്‍സികള്‍, ബിസിനസ് ഹൗസസ് എന്നിവ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. വിശദാംശങ്ങള്‍ അടങ്ങുന്ന ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ ug.iisc.ac.in/ ല്‍ ലഭിക്കും.
അപേക്ഷ ug.iisc.ac.in/ ല്‍മേയ് 31 വരെ നല്‍കാം.
Content Highlights: Four-Year Bachelor of Science (Research) Programme at IISc Bangalore
Published: 11 Apr 2022, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented