ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.); ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. കോഴ്സുകളിലേക്ക് ദേശീയതലത്തിൽ നടത്തുന്ന അലോട്മെൻറിന്റെ ആദ്യ റൗണ്ട് ഫലം aaccc.gov.in ൽ പ്രസിദ്ധപ്പെടുത്തി.

To advertise here,

ഗവൺമെൻറ് കോളേജുകൾ, ഗവൺമെൻറ് എയ്ഡഡ് കോളേജുകൾ, ദേശീയസ്ഥാപനങ്ങൾ, കേന്ദ്ര സർവകലാശാലകൾ, കല്പിത സർവകലാശാലകൾ തുടങ്ങിയവയിലെ നിശ്ചിത സീറ്റുകളിലേക്കാണ് അലോട്മെന്റ് നടത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിലെയും സ്ഥാപനങ്ങളുടെ പട്ടികയും പ്രക്രിയയിൽ ഉൾപ്പെടുന്ന സീറ്റുകളുടെ വിവരങ്ങളും ഇതേ വെബ്സൈറ്റിൽ ലഭിക്കും.

അലോട്മെൻറ് ലഭിച്ചവർ, വെബ്സൈറ്റിൽനിന്ന്‌ ‘പ്രൊവിഷണൽ അലോട്മെൻറ് ലറ്റർ’ ഡൗൺലോഡു ചെയ്തെടുക്കണം. തുടർന്ന് സെപ്റ്റംബർ 13-ന് വൈകീട്ട് അഞ്ചിനകം ആവശ്യമായ രേഖകൾസഹിതം അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ/കോളേജിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടണം.

ലഭിച്ച സീറ്റ് നിലനിർത്താൻ, സമയപരിധിക്കുള്ളിൽ സ്ഥാപനത്തിൽ/കോളേജിൽ റിപ്പോർട്ടുചെയ്ത് പ്രവേശനം നേടിയിരിക്കണം.ലഭിച്ച സീറ്റ് സ്വീകരിച്ച് അടുത്തറൗണ്ടിൽ മെച്ചപ്പെട്ട സീറ്റിലേക്ക് അപ്ഗ്രഡേഷന് താത്‌പര്യമുണ്ടെങ്കിൽ കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടി അപ്ഗ്രഡേഷനുള്ള ഓപ്ഷൻ പ്രവേശനസമയത്ത് അവിടെ നൽകണം.

പ്രവേശനം നൽകുന്ന സ്ഥാപനം, പ്രൊവിഷണൽ അഡ്മിഷൻ ലറ്റർ എ.എ.സി.സി.സി. പോർട്ടലിൽനിന്ന്‌ ഡൗൺലോഡുചെയ്ത്, പ്രവേശനപ്രക്രിയ ഓൺലൈനായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണം. ഓഫ് ലൈനായി പൂർത്തിയാക്കുന്ന പ്രവേശനത്തിന് സാധുത ഉണ്ടായിരിക്കുന്നതല്ല.

ആദ്യറൗണ്ട് സീറ്റിൽ പ്രവേശനംനേടാൻ താത്‌പര്യമില്ലാത്തവർക്ക് ‘ഫ്രീ എക്സിറ്റ്’ എടുക്കാം. കോളേജിൽ/സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.

അവസാന റാങ്കുകൾ

ആദ്യറൗണ്ട് അലോട്മെൻറിൽ, ഈ നാലുകോഴ്സുകൾക്കും വിവിധ വിഭാഗം സ്ഥാപനങ്ങളിൽ, വിവിധ കാറ്റഗറികളിൽ, ദേശീയതലത്തിൽ അലോട്മെൻറ്് ലഭിച്ച അവസാന നീറ്റ് യു.ജി. 2023 റാങ്കുകൾ പട്ടിക ഒന്നിൽ നൽകിയിരിക്കുന്നു.

placeholder
ആയുഷ് അഖിലേന്ത്യാ അലോട്‌മെന്റ് 2023: റൗണ്ട് 1- ദേശീയതല അവസാനറാങ്കുകൾ
| സി.യു/എൻ.ഐ. - സെൻട്രൽ യൂണിവേഴ്‌സിറ്റി / നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ | പട്ടിക1

കേരളത്തിൽനിന്ന്‌ ബി.എ.എം.എസിന് മൂന്ന് സർക്കാർ ആയുർവേദ കോളേജുകളും രണ്ട് എയ്ഡഡ് ആയുർവേദ കോളേജുകളുമാണ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ളത്. ബി.എച്ച്.എം.എസിന് രണ്ട് സർക്കാർ ഹോമിയോപ്പതി കോളേജുകളും മൂന്ന് എയ്ഡഡ് ഹോമിയോപ്പതി കോളേജുകളും പ്രക്രിയയിലുണ്ട്. കേരളത്തിലെ ആയുർവേദ കോളേജുകളിലെ ആദ്യ റൗണ്ട് അവസാനറാങ്കുകൾ പട്ടിക രണ്ടിലും ഹോമിയോപ്പതി കോളേജുകളിലേത് പട്ടിക മൂന്നിലും നൽകിയിട്ടുണ്ട്. കല്പിത സർവകലാശാലകളിലെ അവസാന റാങ്ക്: ബി.യു.എം.എസ്. -25,5619, ബി.എ.എം.എസ്, - 1,20,5582, ബി.എച്ച്.എം.എസ്. - 1,22,1504.

placeholder
എല്ലാ റാങ്കുകളും നീറ്റ് യു.ജി. 2023 ഓൾ ഇന്ത്യ കൗൺസിലിങ്‌ റാങ്ക് ആണ്, കാറ്റഗറി സ്ഥാനം അല്ല. അവസാന റാങ്കുകൾ ഔദ്യോഗിക അലോട്‌മെന്റ് ലിസ്റ്റ് നോക്കി ഉറപ്പാക്കണം