ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ഫ്രാന്‍സ് എക്‌സലന്‍സ് ഐഫന്‍ സ്‌കോളര്‍ഷിപ്പ്. ഫ്രാന്‍സിലെ പ്രമുഖ സര്‍വകലാശാലകളില്‍ മാസ്റ്റേഴ്‌സ്, പിഎച്ച്ഡി, പഠനത്തിനായി ഈ സ്‌കോളര്‍ഷിപ്പ് അവസരമൊരുക്കുന്നു.
ആദ്യം പ്രവേശനം ഉറപ്പാക്കുക
ഇതിന് വിദ്യാര്‍ഥി നേരിട്ടല്ല അപേക്ഷിക്കേണ്ടത്. മാസ്റ്റേഴ്‌സിനോ പിഎച്ച്ഡി പ്രോഗ്രാമിനോ അഡ്മിഷന്‍ നല്‍കിയിട്ടുള്ള ഫ്രാന്‍സിലെ സര്‍വകലാശാല/ ഗവേഷണ സ്ഥാപനമാണ് സ്‌കോളര്‍ഷിപ്പിന്റെ നടത്തിപ്പുകാരായ ഫ്രഞ്ച് മിനിസ്ട്രി ഫോര്‍ യൂറോപ്പ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിന് അപേക്ഷ നല്‍കേണ്ടത്. വിദ്യാര്‍ഥി ആദ്യം ചെയ്യേണ്ടത് താഴെ പറയുന്ന വിഷയങ്ങളില്‍ ഫ്രാന്‍സിലെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവേശനം ഉറപ്പാക്കുകയാണ്. അതിനായി ഇപ്പോള്‍ കാമ്പസ് ഫ്രാന്‍സ് ഇന്ത്യ (www.inde.campusfrance.org) വഴി അപേക്ഷിക്കണം.
വിഷയങ്ങള്‍
- സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബയോളജി ആന്‍ഡ് ഹെല്‍ത്ത്, ഇക്കോളജിക്കല്‍ ട്രാന്‍സിഷന്‍, മാത്തമാറ്റിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ സയന്‍സസ്, എന്‍ജിനിയറിങ്
- ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഫ്രഞ്ച് ഹിസ്റ്ററി, ഭാഷ, സംസ്‌കാരം, ലോ ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് ആന്‍ഡ് മാനേജ്‌മെന്റ്
യോഗ്യത
പ്രത്യേക ശതമാനം മാര്‍ക്കോ ഗ്രേഡോ ക്രെഡിറ്റ് സ്‌കോറോ അപേക്ഷകന് വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല. പഠനേതര വിഷയങ്ങളിലുള്ള നേട്ടങ്ങളും തിരഞ്ഞെടുപ്പിന് മാനദണ്ഡമായേക്കാം. മാസ്റ്റേഴ്‌സിന് പ്രായം പരമാവധി 29 വയസ്സ്. പിഎച്ച്ഡിക്ക് 35 വയസ്സ്. ഇപ്പോള്‍ ഫ്രാന്‍സില്‍ പഠിക്കുന്നവര്‍ക്ക് മാസ്റ്റേഴ്‌സിന് അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, മാസ്റ്റേഴ്‌സിന് പഠിക്കുന്നവര്‍ക്ക് പിഎച്ച്ഡി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കാലയളവ്
- മാസ്റ്റേഴ്‌സ്: രണ്ടുവര്‍ഷം, ഒരുവര്‍ഷം, എംടെക്/എംഎസ് എന്‍ജിനിയറിങ് പ്രോഗ്രാമുകള്‍ക്ക് 36 മാസം
- പിഎച്ച്ഡി: 36 മാസം
നിബന്ധനകള്‍
ഫ്രാന്‍സിലെ സര്‍വകലാശാലകള്‍ അവര്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥിക്കുവേണ്ടിയുള്ള സ്‌കോളര്‍ഷപ്പിന് 2026 ജനുവരി എട്ടിനുമുന്‍പായി അപേക്ഷിച്ചിരിക്കണം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ വിദ്യാര്‍ഥി യൂണിവേഴ്സിറ്റിയില്‍ എന്റോള്‍ ചെയ്ത പഠനം തുടങ്ങിയിരിക്കണം. ഫ്രഞ്ച് സര്‍ക്കാറിന്റെ മറ്റു സ്‌കോളര്‍ഷിപ്പുകളുമായോ യൂറോപ്യന്‍ യൂണിയന്റെയോ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളുമായോ ചേര്‍ത്ത് ഉപയോഗിക്കാന്‍ പാടില്ല. പഠനപ്രവര്‍ത്തനത്തിലെ പുരോഗതി അനുസരിച്ചുമാത്രമേ സഹായധനം തുടരുകയുള്ളു.
പഠനമാധ്യമം
ഫ്രഞ്ച് ഭാഷ, സാഹിത്യം, ചരിത്രം എന്നിവ ഒഴികെയുള്ള വിഷയങ്ങളഇല്‍ പഠനമാധ്യമം ഇംഗ്ലീഷാണ്. ഐഇഎല്‍ടിഎസ് സ്‌കോര്‍ വേണം. എന്നാല്‍, അത്യമായി സ്‌കോളര്‍ഷിപ്പ് ഏജന്‍സിക്ക് ബന്ധമില്ല. പ്രവേശനം നല്‍കുന്ന സര്‍വകലാശാലയാണ് ഇത്തരം കാര്യങ്ങള്‍ വിലയിരുത്തേണ്ടത്.
ഇന്റേണ്‍ഷിപ്പ്
മാസ്റ്റേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സര്‍വകലാശാലയുടെ അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലോ ലാബുകളിലോ ഇന്റേണ്‍ഷിപ്പ് ചെയ്യാം. മറ്റു സ്ഥലങ്ങളിലോ ഫ്രാന്‍സിനു പുറത്തോ ചെയ്യണമെങ്കില്‍ സ്‌കോളര്‍ഷിപ്പ് ഏജന്‍സിയുടെ അനുവാദം മുന്‍കൂറായി വാങ്ങണം.
ഗവേഷണകാലയളവില്‍ അവധി
പിഎച്ച്ഡിക്കാര്‍ക്ക് ഗവേഷണകാലയളവ് ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ തവണയായി വിഭജിക്കാന്‍ അവസരമുണ്ട്. ഇന്ത്യയില്‍ ജോലിയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഗവേഷണത്തില്‍നിന്ന് ഒരു വര്‍ഷത്തെ ലീവ് എടുത്ത് നാട്ടില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാം. അതുപോലെ വനിതകള്‍ക്ക് പ്രസവം, പരിചരണം, തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
താമസസൗകര്യം
സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന എല്ലാവര്‍ക്കും കാമ്പസ് ഫ്രാന്‍സ് സൗജന്യമായി താമസസൗകര്യം നല്‍കും. സ്വന്തമായി കണ്ടെത്തുന്ന സ്ഥലത്ത് താമസിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണം.
ചെയ്യേണ്ട കാര്യങ്ങള്‍
2025 നവംബര്‍: അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കുകയും അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വകലാശാലകളുടെ അവസാന തീയതികള്‍ പരിശോധിക്കുകയും ചെയ്യുക. തുടര്‍ന്ന് സര്‍വകലാശാലയില്‍ പ്രവേശനത്തിനുള്ള അപേക്ഷയും ഐഫല്‍ സ്‌കോളര്‍ഷിപ്പ് തത്പര്യപത്രവും കാമ്പസ് ഫ്രാന്‍സ് വഴി നല്‍കുക. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാര്‍ച്ച് അവസാനം കാമ്പസ് ഫ്രാന്‍സ് ഇന്ത്യയില്‍നിന്ന് അറിയിപ്പ് ലഭിക്കും.
ഇന്ത്യ- ഫ്രഞ്ച് സര്‍ക്കാരുകള്‍ ഈയിടെ ഒപ്പു വെച്ച ഉടമ്പടിയനുസരിച്ച് ഫ്രാന്‍സില്‍ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം രണ്ടുവര്‍ഷം തൊഴില്‍ അന്വേഷണ വിസയില്‍ തുടരാവുന്നതും ജോലി ലഭിച്ചാല്‍ റെസിഡന്‍സ് വിസയിലേക്ക് മാറാാവുന്നതുമാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഒരു വര്‍ഷമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.campusfrance.org/en/eiffel-scholarship-program-of-excellence
ആനുകൂല്യങ്ങള്‍
- മാസ്റ്റേഴ്സ്: പ്രതിമാസം 1200 യൂറോ
- പിഎച്ച്ഡി പ്രതിമാസം 2100 യൂറോ
മറ്റ് ആനുകൂല്യങ്ങള്‍ അന്തര്‍ദേശീയ വിമാനയാത്രയും ഫ്രാന്‍സിനുള്ളിലെ ഗതാഗതച്ചെലവുകളും. ഇന്‍ഷുറന്‍സ്, താമസസൗകര്യത്തിന് സഹായം. ഫ്രഞ്ച് സാംസ്‌കാരികപരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം. ട്യൂഷന്‍ ഫീസ് സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല. ഫ്രഞ്ച് പബ്ലിക് യൂണിവേഴ്സിറ്റികളില്‍ നാമമാത്രമായ ട്യൂഷന്‍ ഫീസേ ഉള്ളൂ. പല യൂണിവേഴ്‌സിറ്റികളും ഐഫല്‍ സ്‌കോളേഴ്‌സില്‍നിന്ന് ഫീസ് ഈടാക്കാറില്ല.
Content Highlights: Explore the France Eiffel Excellence Scholarship for Masters & PhD programs. Get full funding, accommodation, and more.
Published: 17 Nov 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented