ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ബിരുദ എന്‍ജിനിയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് മേയ് ഒന്നുമുതല്‍ ഏഴ് വരെ അപേക്ഷിക്കാം. മേയ് 17-നാണ് പരീക്ഷ.

ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ ആദ്യത്തെ 2,50,000 സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് ഇത്തവണ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാനുള്ള അവസരം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഉള്‍പ്പെടുന്ന പ്ലസ്ടു 2019ലോ 2020ലോ പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍.

1995 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. പരമാവധി തുടര്‍ച്ചയായി രണ്ടുവര്‍ഷം മാത്രമേ ഒരാള്‍ക്ക് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷ അഭിമുഖീകരിക്കാനാകൂ.

ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ്ഡ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയ വഴി ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റിയാണ് (ജോസ) രണ്ടു പ്രവേശന സംവിധാനങ്ങളുടെയും പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലേക്ക് സീറ്റ് അലോട്ട്‌മെന്റ് നടത്തുന്നത്. ഡല്‍ഹി ഐ.ഐ.ടി. ആണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് സംഘാടക സ്ഥാപനം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://jeeadv.ac.in/

Content Highlights: JEE Advanced to be conducted on 31 May; Registration begins on 1 May